INDIANEWS

സംസ്ഥാനങ്ങൾക്ക് ജിഎസ്ടി നഷ്ടപരിഹാര തുകയായി 40,000 കോടി രൂപ; കേരളത്തിന് അനുവദിച്ചത് 2200 കോടി രൂപ

ന്യൂഡൽഹി: ജി.എസ്.ടി. നഷ്ടപരിഹാരത്തുകയായി വിവിധ സംസ്ഥാനങ്ങൾക്ക് കേന്ദ്ര ധനമന്ത്രാലയം 40,000 കോടി രൂപ അനുവദിച്ചു. കേരളത്തിന് അനുവദിച്ചത് 2198.55 കോടി രൂപയാണ്.

ജൂലായ് 15-ന് സംസ്ഥാനങ്ങൾക്ക് 75,000 കോടി രൂപ ആണ് നഷ്ടപരിഹാരമായി അനുവദിച്ചിരുന്നത്. അതുകൂടാതെ ഇപ്പോൾ അനുവദിച്ച തുകയടക്കം നടപ്പുസാമ്പത്തികവർഷം മൊത്തം 1,15,000 കോടി രൂപ നൽകി. മേയിൽ നടന്ന ജി.എസ്.ടി. കൗൺസിലിൽ നടപ്പുസാമ്പത്തികവർഷം 1.59 ലക്ഷം കോടി രൂപ വായ്പയെടുത്ത് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കുമായി നൽകുമെന്ന് കേന്ദ്രസർക്കാർ അറിയിച്ചിരുന്നു.

ഇപ്പോൾ അനുവദിച്ചതിൽ 4555.84 കോടി രൂപ കർണാടകയ്ക്കും 3467.25 കോടി മഹാരാഷ്ട്രയ്ക്കും 3280.58 കോടി ഗുജറാത്തിനും 3052. 15 കോടി പഞ്ചാബിനും ആണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close