NEWSWORLD

ആഗോളതാപനത്തെ ചെറുക്കാൻ കഴിയുന്ന ലോകത്തിലെ ഏറ്റവും വെളുത്ത നിറമുള്ള പെയിന്റ് ഗിന്നസിൽ; കണ്ടുപിടിച്ചത് യുഎസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ

വാഷിങ്ടൺ: ലോകത്തിലെ ഏറ്റവും വെളുത്ത നിറമുള്ള പെയിന്റ് കണ്ടു പിടിച്ചു ഗിന്നസിൽ ഇടം നേടിയിരിക്കുകയാണ് യുഎസ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ. അതിന്റെ വെളുത്ത ഗുണങ്ങൾക്ക് ആഗോളതാപനത്തിനെതിരെ പോരാടാനാകും. എന്നതാണ് ഇതിന്റെ വലിയൊരു പ്രത്യകത. പർഡ്യൂ സർവകലാശാലയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് പ്രൊഫസറും അദ്ദേഹത്തിന്റെ സംഘവും ചേർന്നാണ് പെയിന്റ് വികസിപ്പിച്ചത്. പെയിന്റ് വളരെ വെളുത്തതായതിനാൽ ഗിന്നസ് റെക്കോർഡ് കരസ്ഥമാക്കി.

ഈ വെള്ള നിറം 98.1% സോളാർ പ്രകാശത്തെ പ്രതിഫലിപ്പിക്കുകയും ഇൻഫ്രാറെഡ് ചൂട് പുറപ്പെടുവിക്കുകയും ചെയ്യുന്നു. ഇത് കെട്ടിടങ്ങൾക്ക് ചുറ്റുമുള്ള വായു തണുപ്പിക്കാൻ കഴിയും. ഇത് സൂര്യനിൽ നിന്ന് പുറപ്പെടുവിക്കുന്ന താപത്തേക്കാൾ കുറഞ്ഞ ചൂട് ആഗിരണം ചെയ്യുന്നു. ഇത് എയർകണ്ടീഷണറുകളുടെ ഉപയോഗം കുറയ്ക്കും. വാണിജ്യപരമായ വെള്ള സാധാരണയായി സൂര്യപ്രകാശത്തിന്റെ 80 മുതൽ 90 ശതമാനം വരെ പ്രതിഫലിപ്പിക്കുന്നു.

‘1000 ചതുരശ്ര അടിയിൽ പെയിന്റ് ഉപയോഗിക്കുമ്പോൾ, 10 കിലോവാട്ട് കൂളിംഗ് പവറാണ് ലഭിക്കുന്നത്. സാധാരണയായി വീടുകളിൽ കാണപ്പെടുന്ന എസികളിലും ഏകദേശം ഇതേ കൂളിംഗ് പവറാണുള്ളത്’ റുവാൻ പറഞ്ഞു. എസികളുടെ ഉപയോഗം കുറക്കുമ്പോൾ തന്നെ ആഗോള താപനത്തെ നേരിടാൻ ഉള്ള വഴി തെളിയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏഴ് വർഷങ്ങൾക്ക് മുൻപാണ് പരീക്ഷണം ആരംഭിച്ചത്. കാലാവസ്ഥാ വ്യതിയാനങ്ങൾ പരീക്ഷണത്തെ ബാധിച്ചു എങ്കിലും ഇത് പൂർത്തീകരിക്കാൻ സാധിച്ചതിന്റെ ആഹ്ലാദത്തിലാണ് റുവാൻ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close