INSIGHT

ഇത്തിരി കുഞ്ഞനെങ്കിലും ഇന്ത്യയിലെ ബോഡി ബിൽഡർ; ചെവിയുടെ പെരുമ പറഞ്ഞ് പട്ടിയും; സ്വന്തം മുടി സ്കിപ്പിം​ഗ് റോപ്പാക്കിയ 25കാരിക്കും അം​ഗീകാരം; ​ഗിന്നസ് ബുക്കിൽ ഇപ്പോൾ ഇടംപിടിച്ച പ്രതിഭകളെ പരിചയപ്പെടാം

ഇന്ത്യയിൽ നിന്നും പ്രതിക് വിത്തൽ മോഹിത് എന്ന യുവാവ് ഗിന്നസ് ബുക്കിൽ ഇടം നേടി. ജനപ്രിയ പുസ്തകത്തിന്റെ (The popular book) 2022 ലെ പതിപ്പിലാണ് പ്രതിക് വിത്തൽ മോഹിത് എന്ന മഹാരാഷ്ട്രക്കാരനെ ഗിന്നസ് ബുക്കിൽ തിരെഞ്ഞെടുത്ത പട്ടികയിൽ പുരുഷന്മാരിലെ ഏറ്റവും ചെറിയ ബോഡിബിൽഡറായി ഉൾപ്പെടുത്തിയിരിക്കുന്നത്.

മോഹിത് 2012 ൽ ബോഡിബിൽഡിംഗ് ആരംഭിച്ചു. തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ മോഹിതിന്‌ നിരവധി പ്രശ്നങ്ങളെയും പ്രതിസന്ധികളെയും നേരിടേണ്ടി വന്നിട്ടുണ്ട്. 102 സെന്റിമീറ്റർ (3 അടി 4 ഇഞ്ച്) മാത്രം ഉയരമുള്ള അദ്ദേഹം കഠിനമായ വ്യായാമങ്ങളിലൂടെ ജിമ്മിലെ കടുത്ത പരിശീലനങ്ങളിലൂടെ ശരീരം ബലിഷ്‌ഠമാക്കി. ജിമ്മിലെ ഉപകരണങ്ങൾ ഉയർത്താൻ വളരെയധികം ബുദ്ധിമുട്ടുകൾ മോഹിത് സഹിക്കേണ്ടി വന്നു. തന്റെ കഠിന പരിശ്രമത്തിലൂടെയും സഹനത്തിലൂടെയും അദ്ദേഹം അവസാനം തന്റെ ലക്ഷ്യം പൂർത്തീകരിച്ചു. ആഗ്രഹിച്ചപോലെ തന്റെതായ വ്യക്തിമുദ്ര മോഹിത് അടയാളപ്പെടുത്തി. തന്നെ പരിഹസിച്ചവരുടെ മുന്നിൽ തലയുയർത്തി നിൽക്കുന്നു മഹാരാഷ്ട്രക്കാരനായ പ്രതിക് വിത്തൽ മോഹിത്.

ഗിന്നസ് ബുക്കിന്റെ 2022 ലെ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്ന മറ്റ് ചില വിജയികളെ കൂടി പരിചയപ്പെടാം,

അമേരിക്കയിലെ കൻസാസ് സ്വദേശിയായ പെയ്ജ് ഓൾസൻ എന്ന വ്യക്തി വളർത്തുന്ന നായ കുട്ടിയാണ് ഗിന്നസ് റെക്കോർഡിൽ ഇടം പിടിച്ച മറ്റൊരു താരം. ഏറ്റവും വലിപ്പമുള്ള ചെവിയാണ് നായക്കുട്ടിയെ ഗിന്നസ് റെക്കോർഡിലേക്ക് എത്തിച്ചത്. 13.38 ഇഞ്ച് വലിപ്പമാണ് ചെവിക്കുള്ളത്.

പടിഞ്ഞാറൻ ആഫ്രിക്കയിലെ ഐവറി കോസ്റ്റിൽ നിന്നുള്ള 25 കാരിയായ ലാറ്റിറ്റിയ തന്റെ നീളമേറിയ മുടി ‘സ്കിപ്പിംഗ് റോപ്’ ആക്കി
30 സെക്കന്റിനുള്ളിൽ 60 തവണ ചാടിക്കൊണ്ടാണ് ഗിന്നസിൽ ഇടം നേടിയത്.

കനേഡിയൻ ജോഡികളായ ലോലിപോപ്പ് എന്ന നായയും സഷിമി എന്ന പൂച്ചയും സ്കൂട്ടറിൽ ഏറ്റവും വേഗത്തിൽ 5 മീറ്റർ സഞ്ചരിച്ച നായയും പൂച്ച യുമായി ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി. 4.37 സെക്കൻഡിൽ ഈ ജോഡികൾ നേട്ടം കൈവരിച്ചു.

മെക്സിക്കൻ സ്വദേശിയായ ജോർജ് ഗാർസിയ കളിപ്പാട്ട കാറുകൾ ശേഖരിച്ചാണ് ഗിന്നസ് റെക്കോർഡിൽ ഇടം നേടിയത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close