INDIANEWSTrending

‘ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നത്?’; വിവാദത്തിലായി സിബിഎസ്ഇ പരീക്ഷാ ചോദ്യം

ന്യൂഡൽഹി: 12-ാം ക്ലാസ് പരീക്ഷയുടെ ചോദ്യ പേപ്പറിൽ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ചോദ്യം വന്നതില്‍ നടപടിയെടുക്കുമെന്ന് സിബിഎസ്ഇ അറിയിച്ചു. 2002ല്‍ ഗുജറാത്ത് കലാപം നടക്കുമ്പോൾ ഏത് പാർട്ടിയാണ് സംസ്ഥാനത്ത് അധികാരത്തിലിരുന്നതെന്നായിരുന്നു ചോദ്യം.

12-ാം ക്ലാസ് സോഷ്യോളജി ടേം 1 പരീക്ഷയിലാണ് ചോദ്യം ചോദിച്ചത്. കോൺഗ്രസ്, ബിജെപി, ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ എന്നീ നാലു ഓപ്ഷനുകളും ചോദ്യത്തിനൊപ്പം നൽകിയിരുന്നു. തെറ്റ് അംഗീകരിക്കുന്നതായും ഉത്തരവാദികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സിബിഎസ്ഇ അറിയിച്ചു.

പത്ത്​, 12 ക്ലാസുകളിലേക്കുള്ള സിബിഎസ്​ഇ ബോർഡ്​ പരീക്ഷകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്​. ബുധനാഴ്ചയായിരുന്നു സി.ബി.എസ്.ഇ പന്ത്രണ്ടാംക്ലാസിന്‍റെ ആദ്യ ടേമിന്‍റെ ആദ്യ പരീക്ഷ. കോവിഡ്​ വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ രണ്ടു ഘട്ടങ്ങളായാണ്​ സി.ബി.എസ്​.ഇ പരീക്ഷകൾ നടക്കുക.

പരീക്ഷയിലെ ചോദ്യം സി.ബി.എസ്​.ഇയുടെ മാർഗനിർദേശങ്ങൾക്ക്​ വിരുദ്ധവും അനുചിതമാണെന്ന്​ സി.ബി.എസ്​.ഇ പറഞ്ഞു. കൂടാതെ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. പുറത്തുനിന്നുള്ള വിദ്യാഭ്യാസ വിദഗ്​ധരാണ്​ ചോദ്യപേപ്പർ തയാറാക്കിയതെന്നും അകാദമിക്​ വിഷയത്തിലൂന്നി ജാതി, മത, ലിംഗ, ദേശ ഭേദങ്ങളെ ബാധിക്കാതെ ചോദ്യപേപ്പർ തയാറാക്കണമെന്ന്​ അവർക്ക്​ നിർദേശം നൽകിയിരുന്നതായും സി.ബി.എസ്​.ഇ കൂട്ടിച്ചേർത്തു.

അതേസമയം, സിലബസിന്​ പുറത്തുനിന്നുള്ള ചോദ്യമല്ല പരീക്ഷക്ക്​ ചോദിച്ചതെന്ന വാദവുമായി സമൂഹമാധ്യമങ്ങളിൽ അടക്കം നിരവധിപേർ രംഗത്തെത്തി. പാഠപുസ്​തകത്തിലെ ചോദ്യം ചോദിച്ചതിന്​ മാപ്പ്​ പറയുന്നത്​ എന്തിനാണെന്നും അവർ​ ചോദിച്ചു. തുടർന്ന്​ പാഠപുസ്​തകത്തിന്‍റെ ഭാഗവും അവർ പങ്കുവെച്ചു. 12ാം ക്ലാസ്​ സോഷ്യോളജി പുസ്​തകത്തിൽ പേജ്​ 141ൽ ബി.ജെ.പി സർക്കാർ ഗുജറാത്ത്​ ഭരിക്കുമ്പോഴാണ്​ കലാപം അരങ്ങേറിയതെന്ന്​ അതിൽ വ്യക്തമായി പറയുന്നുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

2002-ൽ ഗുജറാത്തിലെ ഗോദ്രയിൽ സബർമതി എക്‌സ്പ്രസിന്റെ കോച്ച് കത്തിച്ചതിനെ തുടർന്നുണ്ടായ കലാപത്തിൽ ആയിരത്തിലധികം പേർ കൊല്ലപ്പെട്ടിരുന്നു. കോച്ച് കത്തിച്ചതിനെ തുടർന്ന് 59 തീർഥാടകർ മരിച്ചിരുന്നു. 2012 ഫെബ്രുവരിയിലെ ക്ലോഷർ റിപ്പോർട്ടിൽ, 2002ൽ സംസ്ഥാന മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിയെയും മറ്റ് 63 പേരെയും പ്രോസിക്യൂഷൻ ചെയ്യാവുന്ന തെളിവുകളൊന്നുമില്ല എന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അന്വേഷണ സംഘം കുറ്റവിമുക്തരാക്കി.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close