INDIANEWSTrending

ഭർത്താവിനെ തോളിൽ ചുമന്ന് ന​ഗ്നയായി നടന്നു;ഒളിച്ചോടിപോയ പെൺകുട്ടിക്ക് ഭർത്താവ് വിധിച്ച ശിക്ഷ മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്നത്

ദഹോദ്: ഗുജറാത്തിലെ ദഹോദിൽ 23 വയസ്സുള്ള ആദിവാസി യുവതിയെ ഭർത്താവിനെ തോളിൽ ചുമന്ന് നഗ്നയാക്കി നടത്തിച്ച സംഭവത്തിൽ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്തു. ഈ മാസം ആദ്യം നടന്ന സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. ഭർത്താവിനെയും മറ്റ് 18 പേരെയും അറസ്റ്റ് ചെയ്തതായി എസ്‌ഐ ബിഎം പട്ടേൽ പറഞ്ഞു. മറ്റൊരാളുമായി പ്രണയത്തിലായി ഒളിച്ചോടിയതിനുള്ള ‘ശിക്ഷ’യായാണ് യുവതിയെ നഗ്നനടത്തത്തിന് നിർബന്ധിച്ചത്.

ആദിവാസി വിഭാഗങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്ത് ജൂലൈ 6ാം തിയ്യതിയാണ് സംഭവം നടന്നത്.യുവതിയുടെ ഭർത്താവും ബന്ധുക്കളായ ഗ്രാമീണരും ചേർന്ന് യുവതിയെ മർദ്ദിക്കുന്നതും പൊതുജനമധ്യത്തിൽ വസ്ത്രം വലിച്ചുകീറുന്നതും വീഡിയോയിൽ ദൃശ്യമായിരുന്നു. മറ്റ് സ്ത്രീകളുടെയും കുട്ടികളുടെയും സാന്നിധ്യത്തിലാണ് അതിക്രമം അരങ്ങേറിയത്.മറ്റ് സ്ത്രീകൾ യുവതിക്കു മുന്നിൽ മറഞ്ഞുനിന്ന് നഗ്നത മറയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും ഭർത്താവ് വസ്ത്രം എടുത്തുമാറ്റിയെന്ന് പോലിസ് പറഞ്ഞു.

”യുവതി മറ്റൊരാളുമായി പ്രണയത്തിലായി ഓടിപ്പോയിരുന്നു. പക്ഷേ, ഭർത്താവും മറ്റുള്ളവരും ചേർന്ന് അവരെ ഗ്രാമത്തിലേക്ക് കൂട്ടിക്കൊണ്ടുവന്നു. ജൂലൈ ആറാം തിയതി അവർ പൊതുജനമധ്യത്തിൽ ശിക്ഷ നടപ്പാക്കി. വീഡിയോയിലുണ്ടായിരുന്ന എല്ലാവരെയും അറസ്റ്റ് ചെയ്തിട്ടുണ്ട്- എസ് ഐ പട്ടേൽ പറഞ്ഞു.കലാപശ്രമം, ഭീഷണി, സ്ത്രീയുടെ അന്തസ്സിനെ ചോദ്യം ചെയ്യൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ഐടി നിയമത്തിലെ വകുപ്പുകളും പ്രതികൾക്കെതിരേ ചുമത്തിയിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close