KERALANEWS

താലിബാന്റെ ഭരണത്തിൽ ആശങ്കകൾ പങ്കുവെച്ച് കോട്ടയത്ത് നിന്ന് അഫ്ഗാൻ സ്വദേശി. കോട്ടയം ജില്ലയിലെ എംജി യൂണിവേഴ്സിറ്റിയിൽ ബിരുദാനന്തരബിരുധ വിദ്യാർത്ഥിയായ ഗുലാം ഫാറൂഖ് മീഡിയ മംഗളത്തിന് നൽകിയ ഇന്റർവ്യൂവിൽ നിന്ന്..

അഫ്ഗാനിസ്ഥാൻ താലിബാൻ കൈയ്യേറിയതോടെ ജനാധിപത്യവും, സ്വാതന്ത്ര്യവും നഷ്ടപെട്ട അഫ്ഗാൻ ജനത താലിബാന്റെ അധികാരത്തിൽ നിന്നും കൂട്ടപലായനം നടത്തുകയാണ്. എങ്ങോട്ട് പോകണമെന്നോ ഇനി എന്ത് ചെയ്യണമെന്നോ അറിയാത്ത അവസ്ഥയിലാണ് ഓരോ അഫ്ഗാൻ പൗരനും. എംജി യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ പിജി വിദ്ധാർഥിയായ ഗുലാം ഫാറൂഖിന്റെ കുടുംബം അഫ്ഗാനിസ്ഥനിലെ ഹെറാത്തിലാണ്. അതുകൊണ്ടുതന്നെ അവിടുത്തെ ഭീകരാന്തരീക്ഷത്തിന്റെ വ്യാപ്തി മറ്റാരേക്കാളും നന്നായത് ഗുലാമിന് പറയാൻ സാധിക്കും.

‘ഞാൻ കരഞ്ഞില്ലെന്ന് പറഞ്ഞാൽ അത് കള്ളമാകും’.. ഗുലാമിന്റെ ഈ വാക്കുകളിൽ നിന്ന് തന്നെ പ്രകടമാണ് അഫ്ഗാന്റെ ഇപ്പോഴത്തെ അവസ്ഥ. ആരും പ്രതീക്ഷിക്കാത്ത ഒരു സമയത്താണ് താലിബാൻ അഫ്ഗാനെ മുഴുവനായും അവരുടെ അധീനതയിലാക്കുന്നത്. താലിബാൻ അഫ്ഗാൻ ജനതയുടെ അവകാശങ്ങളെ ചോദ്യം ചെയ്യുന്നില്ല എന്ന് പറയുന്നുണ്ടെങ്കിലും ഇന്നും അഫ്ഗാനിലെ ഓരോ പൗരന്റെയും മനസ്സിൽ 1996 ലെ താലിബാൻറെ ചരിത്രമാണുള്ളത്. സ്വാതന്ത്ര്യവും അവകാശങ്ങളും നൽകുമെന്ന് പറയുന്നത് അഫ്ഗാൻ ജനതയുടെ സഹകരണത്തിനായി മാത്രമുള്ള തന്ത്രമാണോ അതോ മറ്റെന്തെങ്കിലുമാണോ എന്ന് എല്ലാവരെയും പോലെ തന്നെ ഗുലാമിനും സംശയമാണ്.

1996ൽ ഉള്ള അഫ്ഗാൻ ജനത അല്ല ഇപ്പോൾ അവിടെ ഉള്ളത്. അവർ വിദ്യാഭ്യാസം നേടി, അതുകൊണ്ട് തന്നെ അവർക്ക് അവരുടേതായ സ്വാതന്ത്ര്യവും, സമാധാനപരമായ അന്തരീക്ഷവുമാണ് ആവിശ്യമെന്നാണ് ഗുലാമിന്റെ അഭിപ്രായം. പാകിസ്ഥാൻ, റഷ്യ, ചൈന ഇങ്ങനെ പല രാജ്യങ്ങളും താലിബാനെ സഹായിക്കാൻ എത്തിയിട്ടുണ്ട്. എല്ലാ രാഷ്ട്രീയപാർട്ടികളെയും ഉൾകൊള്ളിച്ചുള്ള പാർട്ടി ഉണ്ടാക്കിയാൽ കുഴപ്പമില്ല. പക്ഷെ അത് അങ്ങനെ അല്ലെങ്കിൽ ഇതിലും വലിയ പ്രശ്നങ്ങൾക്കായിരിക്കും നമ്മൾ സാക്ഷ്യം വഹിക്കുകയെന്നും അദ്ദേഹം പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close