NEWSWORLD

ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു; ഭക്ഷ്യ വസ്തുക്കൾക്ക് മാത്രം ഉയർന്നത് 15-20% വില; പ്രതിസന്ധിയിലായത് പ്രവാസി കുടുംബങ്ങൾ

അബുദാബി: ഗൾഫിൽ നിത്യോപയോഗ സാധനങ്ങളുടെ വില കുത്തനെ ഉയരുന്നു. ഭക്ഷ്യസാധനങ്ങൾക്കുൾപ്പെടെ വില വൻതോതിൽ വർധിക്കുന്നത് പ്രവാസികളെ പ്രതിസന്ധിയിലാക്കുന്നു. ധാന്യങ്ങൾ, ഖുബ്ബൂസ് (റൊട്ടി), പാചക എണ്ണ, പഞ്ചസാര, പാൽ, മുട്ട, മാംസം, പഴം, പച്ചക്കറി എന്നിവയ്ക്കുൾപ്പെടെ 15-20% വില വർധനവാണ് ഉണ്ടായത്. വിലവർധന ഏറ്റവും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നത് പ്രവാസി കുടുംബങ്ങളെയാണ്. നേരത്തെ ഒരാഴ്ചയ്ക്കുള്ള സാധനങ്ങൾ 250 ദിർഹത്തിനു വാങ്ങിയിരുന്നെങ്കിൽ ഇപ്പോൾ 350-400 ദിർഹം വേണ്ടിവരുന്നെന്നാണ് വീട്ടമ്മമാർ പറയുന്നത്. തണുപ്പാകുന്നതോടെ മത്സ്യം, പച്ചക്കറി വില കുറയുമെന്നാണ് പ്രതീക്ഷ.

വിവിധ രാജ്യങ്ങളിൽ ഉത്പാദനം കുറഞ്ഞതും ഫാക്ടറികൾ പ്രവർത്തനം നിർത്തിയതും ലഭ്യത കുറച്ചുവെന്നതുമാണ് വില വർധനവിന് കാരണം. യാത്രാ പ്രശ്‌നം മൂലം വിവിധ രാജ്യങ്ങളിലേക്കു പോയ കണ്ടെയ്‌നറുകൾ കുടുങ്ങിയതും ചരക്കുകൂലി കൂട്ടിയതും വില വർധനയുടെ ഘടകങ്ങളാണ്. ഗതാഗത തടസ്സവും കാലാവസ്ഥാ മാറ്റങ്ങളും പെട്രോൾ വില വർധനയുമാണ് വിലവർധനവിന്റെ മറ്റ് കാരണങ്ങൾ.

10 ദിർഹത്തിനു ലഭിച്ചിരുന്ന 2 ലിറ്റർ പാലിന് 12 ദിർഹമായി. ഒരു ട്രേ മുട്ട (30 എണ്ണം) 20 ൽ നിന്ന് 22 ദിർഹമായി ഉയർന്നു. പഞ്ചസാര (5 കിലോ) 10 ൽ നിന്ന് 14.50 ദിർഹമായും കടല 8-10 ദിർഹമായും വർധിച്ചു. ചെറുപയറിന് 7.50-9 ദിർഹവും പരിപ്പന് 8- 10 ദിർഹവും സവാളയ്ക്ക് 1.90- 3.50 ദിർഹവുമാണ് വില.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close