Breaking NewsNEWSTrendingWORLD

വേശ്യാവൃത്തിയിൽ ഏർപ്പെട്ടു; ​ഗൾഫിൽ മൂന്ന് പ്രവാസി യുവതികൾ അറസ്റ്റിലായി

കുവൈറ്റ് സിറ്റി: കുവൈറ്റിൽ മൂന്ന് പ്രവാസി യുവതികൾ അറസ്റ്റിലായി. വേശ്യാവൃത്തിയിൽ ഏർപ്പെട്ടതിനെ തുടർന്നാണ് അറസ്റ്റ്. ഹവല്ലിയിൽ പൊലീസ് നടത്തിയ പരിശോധനക്കിടെയാണ് ലൈം​ഗിക തൊഴിലിൽ ഏർപ്പെട്ടിരുന്ന യുവതികൾ പിടിയിലായത്. യുവതിയെന്ന് തെറ്റിദ്ധരിപ്പിച്ച് സോഷ്യൽ മീഡിയയിലൂടെ ആളുകളെ കബളിപ്പിക്കാൻ ശ്രമിച്ച ഒരു പുരുഷനും പിടിയിലായിട്ടുണ്ട്. തുടർ നടപടികൾ സ്വീകരിക്കാനായി ഇവരെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയെന്ന് കുവൈറ്റ് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

തൊഴിൽ, താമസ നിയമ ലംഘകരെ കണ്ടെത്താൻ ലക്ഷ്യമിട്ട് കുവൈറ്റിൽ ആഭ്യന്തര മന്ത്രാലയം നടത്തുന്ന പരിശോധനകൾ തുടരുകയാണ്. രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും വിവിധ സർക്കാർ വിഭാഗങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധനയ്ക്ക് എത്തുന്നുണ്ട്. പിടിയിലാവുന്നവരെ നാടുകടത്തൽ കേന്ദ്രങ്ങളിലേക്ക് മാറ്റുകയും തുടർന്ന് നടപടികൾ പൂർത്തിയാക്കി പിന്നീട് കുവൈറ്റിലേക്ക് മടങ്ങി വരാൻ സാധിക്കാത്ത തരത്തിൽ നാടുകടത്തുകയുമാണ് ചെയ്യുന്നത്. ആയിരക്കണക്കിന് പ്രവാസികളെ ഇത്തരത്തിൽ ഇതിനോടകം നാടുകടത്തിക്കഴിഞ്ഞതായി കണക്കുകൾ വ്യക്തമാക്കുന്നു.

കുവൈറ്റിൽ കഴിഞ്ഞ ആറു മാസത്തിനിടെ 10,800 പ്രവാസികളെ താമസ നിയമ ലംഘനങ്ങളുടെ പേരിൽ നാടുകടത്തി. സുരക്ഷാ വകുപ്പകളെ ഉദ്ധരിച്ച് രാജ്യത്തെ പ്രാദേശിക മാധ്യമങ്ങളാണ് കണക്കുകൾ റിപ്പോർട്ട് ചെയ്‍തിരിക്കുന്നത്. നിയമലംഘകരായ പ്രവാസികളെ പിടികൂടാനായി നടത്തിക്കൊണ്ടിരിക്കുന്ന പരിശോധനകളിൽ 2022 ജനുവരി ഒന്ന് മുതൽ ജൂൺ 20 വരെ പിടിയിലായവരുടെ കണക്കാണിത്.

ചെറിയ വരുമാനക്കാരും ബാച്ചിലേഴ്‍സ് അക്കൊമഡേഷനുകളിൽ താമസിക്കുന്നവരുമാണ് പരിശോധനകളിൽ പിടിയിലായവരിൽ അധിക പേരുമെന്ന് അൽ സിയാസ ദിനപ്പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ജലീബ് അൽ ശുയൂഖ്, മഹ്‍ബുല, ശുവൈഖ് ഇൻഡസ്‍ട്രിയൽ ഏരിയ, ബുനൈദ് അൽ ഗാർ, വഫ്റ ഫാംസ്, അബ്‍ദലി തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് നിരവധിപ്പേരെ അറസ്റ്റ് ചെയ്‍തത്. അതേസമയം രാജ്യത്ത് അനധികൃത പ്രവാസികളെ കണ്ടെത്താൻ ലക്ഷ്യമിട്ടുള്ള പരിശോധനകൾ തുടരുകയാണ്. ഏതെങ്കിലും പ്രത്യേക പ്രദേശത്തെ മാത്രം ലക്ഷ്യമിട്ടോ അല്ലെങ്കിൽ ഏതെങ്കിലും പ്രദേശങ്ങളെ ഒഴിവാക്കിയോ അല്ല ഈ പരിശോധനകളെന്ന് അധികൃതർ അറിയിച്ചു.

നിരന്തരമുള്ള പരിശോധനകളിൽ നിന്ന് രക്ഷപ്പെടുന്നതിനായി, നിയമലംഘകരായ പ്രവാസികൾ ജലീബ് അൽ ശുയൂഖ് വിട്ട് മറ്റ് പ്രദേശങ്ങളിലേക്ക് മാറുന്നതായുള്ള റിപ്പോർട്ടുകളും അധികൃതർ നിഷേധിച്ചു. നിയമലംഘകർക്ക് രക്ഷപ്പെടാനുള്ള ഒരു പഴുതും നൽകാതെയാണ് പരിശോധനകൾ നടത്തുന്നതെന്നാണ് അധികൃതരുടെ നിലപാട്.

താമസ നിയമലംഘകർക്കെതിരായ നടപടികളും സുരക്ഷാ വകുപ്പുകളുടെ പരിശോധനകളും ഓരോ ദിവസവും ആഭ്യന്തര മന്ത്രി ശൈഖ് അഹ്‍മദ് അൽ നവാഫും ആഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലെഫ്. ജനറൽ അൻവർ അൽ ബർജാസും വിലയിരുത്താറുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. നിയമപരമായ എല്ലാ നടപടികളും പൂർത്തീകരിച്ചുകൊണ്ടും നിയമം പാലിച്ചുകൊണ്ടും കുവൈത്തിൽ താമസിക്കുന്ന ഒരാൾക്കും യാതൊരു പ്രശ്‍നവും ഇത്തരം നടപടികളിലൂടെ ഉണ്ടാവില്ലെന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close