KERALANEWS

ഗുരുവായൂർ ക്ഷേത്രത്തിൽ ഇന്നലെ 94 വിവാഹങ്ങൾ, 15 ലക്ഷത്തോളം രൂപയുടെ വഴിപാടുകൾ; സുരക്ഷാ ജീവനക്കാർ ഒരുക്കിയ നിയന്ത്രണങ്ങളിൽ വീഴ്ച

ഗുരുവായൂർ: ചിങ്ങ മാസം എത്തിയതോടെ ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹങ്ങളുടെ ബഹളമാണ്. ഏറ്റവുമധികം വിവാഹ മുഹൂർത്തമുള്ള ഇന്നലെ ക്ഷേത്രത്തിൽ 94 വിവാഹങ്ങൾ നടന്നു. എന്നാൽ ശക്തമായ മഴ സുരക്ഷാ ക്രമീകരണങ്ങൾക്കും നിയന്ത്രണങ്ങൾക്കും ഭീഷണിയായി. കനത്ത മഴ പെയ്തതിനെ തുടർന്ന് വിവാഹത്തിന് കാത്തു നിന്ന വിവാഹ സംഘവും ഭക്തരും മേൽപുത്തൂർ ഓഡിറ്റോറിയത്തിലേക്കും നടപ്പുരയിലേക്കും തള്ളിക്കയറി. ഇതോടെ സുരക്ഷാ ജീവനക്കാർ ഒരുക്കിയ നിയന്ത്രണങ്ങൾ പാളുകയായിരുന്നു.

കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്തിയതിനു ശേഷം ഏറ്റവുമധികം തിരക്കുള്ള ദിവസമായിരുന്നു ഇന്നലെ. 6.42 ലക്ഷം രൂപയുടെ തുലാഭാരവും 3.29 ലക്ഷം രൂപയുടെ പാൽപായസവും 1.61 ലക്ഷം രൂപയുടെ നെയ്‌വിളക്ക് വഴിപാടും 74 വാഹനപൂജയും 160 ചോറൂണ് കിറ്റും അടക്കം 15 ലക്ഷത്തോളം രൂപയുടെ വഴിപാടുകൾ ഇന്നലെ മാത്രമായി നടന്നു. ദർശനത്തിനുള്ള തിരക്കു മൂലം സാധാരണ 1.30ന് അടയ്ക്കാറുള്ള ക്ഷേത്രം 2.15നാണ് അടച്ചത്. ക്ഷേത്രത്തിൽ ഇന്നു ബുക്ക് ചെയ്തത് 21 വിവാഹങ്ങളാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close