KERALANEWS

ഗുരുവായൂർ ക്ഷേത്രത്തിൽ ഏകാദശി വിളക്കിന് നവംബർ 15ന് ആരംഭം; ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം നവംബർ 29ന് ഉദ്ഘാടനം ചെയ്യും

ഗുരുവായൂർ: ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ ഏകാദശി വിളക്കിന് നവംബർ 15ന് ആരംഭം. 15 നു ആരംഭിക്കുന്ന ഏകാദശി വിളക്ക് 30 ദിവസം തുടരും. പാലക്കാട് അലനല്ലൂർ പറമ്പോട്ട് അമ്മിണിയമ്മയുടെ പേരിലാണ് ആദ്യ വിളക്ക്. വർഷങ്ങളായി ഈ കുടുംബമാണ് ആദ്യ ദിവസത്തെ ഏകാദശി വിളക്ക് നടത്തുന്നത്. മേളം, പഞ്ചവാദ്യം, തായമ്പക, കാഴ്ചശീവേലി, കലാപരിപാടികൾ എന്നിവയുടെ അകമ്പടിയോടെ വ്യക്തികളും സംഘടനകളും സ്ഥാപനങ്ങളും ഓരോ ദിവസത്തെയും ഏകാദശിവിളക്ക് ആഘോഷിക്കുമെന്ന് ക്ഷേത്രം ഭാരവാഹികൾ പറഞ്ഞു.

രാത്രി വിളക്കെഴുന്നള്ളിപ്പാണു പ്രധാനം. എഴുന്നള്ളിപ്പിന്റെ നാലാമത്തെ പ്രദക്ഷിണത്തിൽ ക്ഷേത്രം വിളക്കുമാടത്തിലെ പതിനായിരത്തിലേറെ ചുറ്റുവിളക്കുകൾ തെളിക്കും. ചില ദിവസങ്ങളിൽ നെയ്‌വിളക്ക് ആകും. വിളക്കാചാരത്തോടെ ഇടയ്ക്ക നാഗസ്വര വാദ്യ അകമ്പടിയിൽ ഗുരുവായൂരപ്പൻ ആനപ്പുറത്ത് എഴുന്നള്ളും. ഡിസംബർ 14നാണ് ഏകാദശി. ഉദയാസ്തമന പൂജയോടെ ഏകാദശി ദിവസത്തെ വിളക്ക് ദേവസ്വം നേരിട്ട് നടത്തും.ഏകാദശിയോടനുബന്ധിച്ച് ചെമ്പൈ സംഗീതോത്സവം നവംബർ 29ന് ഉദ്ഘാടനം ചെയ്യും. ഏകാദശി ദിവസം രാത്രി സംഗീതോത്സവം സമാപിക്കും. രണ്ടായിരത്തോളം പേർ സംഗീതോത്സവത്തിൽ പങ്കെടുക്കും. എല്ലാ ദിവസവും വിശേഷാൽ കച്ചേരികളും ഉണ്ടാകും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close