KERALANEWSTrending

ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം; ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചന വേണമെന്ന് ദേവസ്വം ചെയർമാൻ

തൃശ്ശൂർ: ഗുരുവായൂര്‍ ഥാർ ലേലത്തിൽ തർക്കം. ലേല നടപടി അംഗീകരിക്കുമോ എന്ന കാര്യത്തിൽ കൂടുതൽ ആലോചനകൾ വേണമെന്ന് ദേവസ്വം ചെയർമാൻ കെ.ബി മോഹൻദാസ് അറിയിച്ചു. ലേലത്തിൽ പിടിച്ച ആളുടെ പ്രതിനിധിയെ ഇക്കാര്യം അറിയിച്ചു. ദേവസ്വം നടപടി അംഗീകരിക്കാൻ കഴിയില്ലെന്ന് അമൽ മുഹമ്മദ് അലിയുടെ പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞു. ഇക്കാര്യം ഭരണ സമിതി ചർച്ച ചെയ്യും.

ഗുരുവായൂർ ക്ഷേത്രത്തിന് കാണിക്കയായി ലഭിച്ച ഥാർ അല്‍പ്പനേരം മുമ്പാണ് എറണാകുളം സ്വദേശി അമല്‍ മുഹമ്മദ് സ്വന്തമാക്കിയത്. 15,10,000 രൂപയ്ക്കാണ് അമല്‍ മുഹമ്മദ് ഥാര്‍ സ്വന്തമാക്കിയത്. 15 ലക്ഷം രൂപയാണ് വാഹനത്തിന്റെ അടിസ്ഥാന വിലയായി നിശ്ചയിച്ചിരുന്നത്. ഒരാള്‍ മാത്രമാണ് ലേലത്തില്‍ പങ്കെടുത്തത്.

മകന് സര്‍പ്രൈസ് സമ്മാനം നൽകാനാണ് ഗുരുവായൂരപ്പന് കാണിക്കയായി സമര്‍പ്പിച്ച ഥാര്‍ പിതാവ് ലേലത്തിന് പിടിച്ചത്. എറണാകുളം സ്വദേശിയായ അമല്‍ മുഹമ്മദിന്റെ പേരിലാണ് ഥാറിന്റെ ലേലം ഉറപ്പിച്ചത്. അമലിനായി പിതാവാണ് ഥാര്‍ ലേലത്തില്‍ വാങ്ങിക്കുന്നത്. അമലിന് സര്‍പ്രൈസ് സമ്മാനം കൊടുക്കാനാണ് പിതാവ് ലേലത്തില്‍ പങ്കെടുത്തതെന്ന് സുഹൃത്തായ സുഭാഷ് പറയുന്നു. പിതാവിനായി സുഭാഷാണ് ലേലത്തിനായി എത്തിയിരുന്നത്. എന്തുവില കൊടുത്തും ഥാര്‍ സ്വന്തമാക്കണമെന്നായിരുന്നു നിര്‍ദേശമെന്നും അമലിന്റെ പിതാവ് ഗുരുവായൂരപ്പന്റെ ഭക്തനാണെന്നും സുഭാഷ് പറഞ്ഞു.

ഈ മാസം നാലാം തീയതിയാണ് ഗുരുവായൂരപ്പന് വഴിപാടായി മഹീന്ദ്രയുടെ ന്യൂ ജനറേഷൻ എസ്‌യുവി ഥാർ ലഭിച്ചത്. വാഹന വിപണിയിൽ തരംഗമായി മാറിയിരിക്കുന്ന ഏറ്റവും പുതിയ മഹീന്ദ്ര ന്യൂ ഥാർ ഫോർ വീൽ ഡ്രൈവ് മഹീന്ദ്രാ ആൻറ് മഹീന്ദ്രാ ലിമിറ്റഡാണ് നാലാം തീയതി രാവിലെ നടയ്ക്കൽ സമർപ്പിച്ചത്. റെഡ് കളർ ഡീസൽ ഓപ്ഷൻ ലിമിറ്റഡ് എഡിഷനാണ് സമർപ്പിക്കപ്പെട്ടത്. ആരെയും ആകർഷിക്കുന്ന നിറമായതിനാൽ വിപണിയിൽ നല്ല ഡിമാന്റുള്ള എസ്‌യുവിയാണ്. വിപണിയിൽ 13 മുതൽ 18 ലക്ഷം വരെ വിലയുള്ളതാണ് വണ്ടി. 2200 സിസിയാണ് എൻജിൻ.

ഗുരുവായൂർ കിഴക്കേ നടയിൽ നടന്ന ചടങ്ങിൽ ദേവസ്വം ചെയർമാൻ അഡ്വ കെബി മോഹൻദാസിന് വാഹനത്തിന്റെ താക്കോൽ മഹീന്ദ്രാ ആന്റ് മഹീന്ദ്രാ ലിമിറ്റഡിന്റെ ചീഫ്‌ ഓഫ് ഗ്ലോബൽ പ്രോഡക്ട് ഡവലപ്മെന്റ് ആർ വേലുസ്വാമി കൈമാറുകയായിരുന്നു. ദേവസ്വം അഡ്മിനിസ്ട്രേറ്റർ കെപി വിനയൻ, മഹീന്ദ്ര ആന്റ് മഹീന്ദ്ര ലിമിറ്റഡ് വൈസ് ചെയർമാൻ ജോസ് സാംസൺ, കേരള കസ്റ്റമർ കെയർ ഹെഡ് കണ്ടപ്പാ പറ്റിത്, ഏരിയ സെയിൽസ് മാനേജർ ജഗൻകുമാർ ഡിഎച്ച്, ക്ഷേത്രം ഡിഎ പി മനോജ് കുമാർ, ക്ഷേത്രം മാനേജർ എകെ രാധാകൃഷ്ണൻ, അസിസ്റ്റന്റ് മാനേജർ രാമകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായി.

ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാൽ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്‍മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാർ പ്രേമികളെ മാത്രമല്ല, സമകാലിക എസ്‌യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകർഷിക്കുന്നതാണു പുതിയ മോഡൽ എന്നതാണ് ശ്രദ്ധേയം.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close