INDIANEWS

ഹജ്ജ് തീര്‍ത്ഥാടത്തിനുള്ള മാര്‍ഗ്ഗരേഖ അടുത്തമാസം, അനുമതി രണ്ട് ഡോസ് വാക്‌സിനും എടുത്തവര്‍ക്ക് മാത്രം

ന്യൂഡൽഹി: ഹജ്ജ് തീര്‍ത്ഥാടനത്തിനായുള്ള മാര്‍ഗരേഖ അടുത്ത മാസം പുറത്തുവരും. ഇത് സംബന്ധിച്ചുള്ള മാര്‍ഗരേഖ അടുത്തമാസം പ്രഖ്യാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് അറിയിച്ചത്. നിബന്ധനകളോട് കൂടിയാണ് ഇത്തവണ ഹജ്ജ് തീര്‍ത്ഥാടനം നടക്കുക.

കോവിഡ് പശ്ചാത്തലത്തില്‍ മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും തീര്‍ത്ഥാടനം. അടുത്ത മാസം ആദ്യവാരത്തിലാകും ഹജ്ജ് യാത്ര സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക. മാത്രമല്ല, കോവിഡ് രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കും കേന്ദ്ര സര്‍ക്കാര്‍ ഹജ്ജ് യാത്രക്ക് അനുമതി നല്‍കുക.

നവംബര്‍ ആദ്യവാരം മാര്‍ഗരേഖ പുറത്തിറക്കുന്നതിനൊപ്പം യാത്രയ്ക്കായുള്ള ഓണ്‍ലൈന്‍ അപേക്ഷയ്ക്കുള്ള നടപടിക്രമങ്ങളും ആരംഭിക്കും. 2020, 2021 വര്‍ഷങ്ങളില്‍ മൂവായിരത്തിലധികം സ്ത്രീകള്‍ ഹജ്ജിന് പോകുന്നതിനായി അപേക്ഷ നല്‍കിയിരുന്നു. അടുത്ത ബന്ധുക്കളായ പുരുഷന്മാര്‍ ഒപ്പമില്ലാതെയുള്ള സ്ത്രീകളാണിവര്‍. ഇവര്‍ക്ക് ഇത്തവണ ഹജ്ജിന് പോകുവാന്‍ താല്പര്യമുണ്ടെങ്കില്‍ അവരുടെ അപേക്ഷകള്‍ പരിഗണിക്കും. ഹജ്ജിനായുള്ള എല്ലാ നടപടികളും പൂര്‍ണമായും ഡിജിറ്റലായിരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close