INDIANEWS

നിരക്ക് കുറച്ചുള്ള പരീക്ഷണം വിജയകരം; ​ഗാന്ധിജയന്തി ദിനത്തിൽ മെട്രോയിൽ ആളുകൾ തിങ്ങി നിറഞ്ഞതിനാൽ കേരളപ്പിറവി ദിനത്തിലും പരീക്ഷണം ആവർത്തിക്കുമെന്ന് കൊച്ചി മെട്രോ

കൊച്ചി: ഗാന്ധി ജയന്തി ദിനത്തിൽ കൊച്ചി മെട്രോയിൽ വൻ തിരക്കാണ് അനുഭവപ്പെട്ടത്. ടിക്കറ്റ് ചാർജ് നിരക്ക് പകുതിയായി കുറച്ചത് നേട്ടമായി എന്നാണ് മെട്രോ അധികൃ. ടികെറ്റ് നിരക്ക് കുറച്ചുള്ള പരീക്ഷണം വിജയം കണ്ടു. തരുടെ വിലയിരുത്തൽ

നിരക്കിന്റെ 50 % യാത്രക്കാർക്ക് തിരിച്ചുകൊടുക്കുന്നത് കൊണ്ട് മെട്രോ ട്രെയിനിനെ കാത്തിരുന്നത് നിരവധി ആളുകളാണ്. പാഴ് വസ്തുക്കൾ ഉപയോഗിച്ചുള്ള കരകൗശല വസ്തുക്കളുടെ പ്രദ‌ർശനം കാണാനും ആളുകൾ തടിച്ചു കൂടിയിരുന്നു.

സാധാരണ അവധി ദിവസങ്ങളിൽ ഏകദേശം 24000 ആളുകളാണ് കൊച്ചി മെട്രോയിൽ യാത്രചെയ്യാറുള്ളത്. പക്ഷെ നിരക്കിൽ ഇളവ് നൽകിയപ്പോൾ യാത്രക്കാരുടെ കണക്ക് 30000 മായി ഉയർന്നു. കുറഞ്ഞ നിരക്കിൽ കയറാനാളുണ്ടാകുമെന്നത് തെളിയിച്ച്‌ അധികമായി കയറിയത് 6000 യാത്രക്കാരാണ്. അത്കൊണ്ട് കേരളപ്പിറവി ദിനത്തിലും ഇതേ ഇളവുകൾ നൽകാനാണ് തീരുമാനമെന്നും കൊച്ചി മെട്രോ അധികൃതർ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close