celebrityMovies

‘എന്റെ ജീവന് ജന്മദിനാശംസകൾ’; രണ്‍ബീർ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്

പ്രിയതമൻ രൺബീർ കപൂറിന് ജന്മദിനാശംസകൾ നേർന്ന് ആലിയ ഭട്ട്. ‘എന്റെ ജീവന് ജന്മദിനാശംസകൾ’ എന്നാണ് ഇൻസ്റ്റാഗ്രാമിൽ രൺബീറിനൊപ്പം ചേർന്നിരിക്കുന്ന ചിത്രം ആലിയ പങ്കുവെച്ചത്. തന്റെ 39ാം ജന്മദിനം ആലിയയ്ക്കൊപ്പം രാജസ്ഥാനിൽ ആഘോഷിക്കുകയാണ് രൺബീർ. ഇക്കഴിഞ്ഞ ദിവസമാണ് അവധിയാഘോഷിക്കാൻ താരജോഡികൾ ജോധ്പൂരിൽ എത്തിയത്. അദ്ദേഹത്തിന്റെ ജന്മദിനത്തിൽ കുടുംബത്തിന്റെയും ആരാധകരുടെയും ആശംസ പ്രവാഹമാണ്.

2019–ലാണ് ആലിയയും രൺബീറും തങ്ങളുടെ പ്രണയം പൊതു സമൂഹത്തോട് തുറന്നു പറയുന്നത്. 2018 മുതൽ ഇരുവരും പ്രണയത്തിലാണ്. അടുത്തവർഷംതെന്നെ ഇവർ വിവാഹിതരാകുമെന്നും പറയുന്നു. ഇരുവരും ഒരുമിച്ചഭിനയിക്കുന്ന ബ്രഹ്മാസ്ത്ര റിലീസിനൊരുങ്ങുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close