സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ; പൊലീസിന് മാർഗനിർദേശങ്ങളുമായി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ പാലിക്കാൻ പൊലീസിന് മാർഗനിർദേശങ്ങളുമായി മഹാരാഷ്ട്ര ആഭ്യന്തര വകുപ്പ്. പുതിയ മാർഗനിർദേശങ്ങൾ പ്രകാരം 24 മണിക്കൂറിനുള്ളിൽ ഇരയെ വനിതാ – ശിശു വികസന സമിതിക്ക് മുന്നിൽ ഹാജരാക്കണം. കൂടാതെ ഏതെങ്കിലും സ്ത്രീ പരാതിയുമായി സമീപിച്ചാൽ അവരുടെ മൊഴി ഒരു വനിതാ ഓഫീസർ തന്നെ എടുക്കണം. ഇതിനുപുറമെ
ഇരയെ സമിതിക്ക് മുൻപിൽ ഹാജരാക്കുന്നതിൽ നിരവധി കേസുകളിൽ കാലതാമസം വരാറുണ്ടെന്ന് മാർഗനിർദേശങ്ങളിൽ പറയുന്നു. കഴിഞ്ഞ വർഷം വിരാറിൽ പീഡനക്കേസിലെ ഇരയെ 45 ദിവസത്തിന് ശേഷമാണ് സമിതിക്ക് മുൻപിൽ ഹാജരാക്കിയത്. ഇതുമൂലം ആ സ്ത്രീ മുപ്പത് ആഴ്ചയോളം ഗർഭിണി ആവുകയും ചെയ്തു.
പെൺകുട്ടികളാണ് ഇരകളെങ്കിൽ ബന്ധുവിന്റെ സാന്നിധ്യത്തിൽ സബ് ഇൻസ്പെക്ടർ തസ്തികയിൽ ഉള്ള വനിതാ ഉദ്യോഗസ്ഥ ഇരക്ക് സൗകര്യപ്രദമായ ഭാഷയിൽ മൊഴി രേഖപ്പെടുത്തണമെന്നും മാർഗനിർദേശങ്ങളിൽ പറയുന്നു. എല്ലാ പൊലീസ് സ്റ്റേഷനിലും ഒരു ശിശു വികസന ഓഫീസർ വേണമെന്നും മാർഗനിർദേശങ്ങളിലുണ്ട്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..