SPORTS

ബൊളീവിയക്കെതിരെ ഹാട്രിക്ക് ; പെലെയുടെ റെക്കോർഡ് തകർത്ത് മെസി

ബ്യുനസ് ഐറിസ് : കോപ്പ അമേരിക്ക ട്രോഫി സ്വന്തം തട്ടകമായ മോന്യുമെന്റൽ സ്റ്റേഡിയത്തിൽ കൊണ്ടുവന്ന ദിവസത്തെ മെസി ആഘോഷിച്ചത് ഹാട്രിക്ക് ഗോൾ നേടിയാണ്. ഇതിലൂടെ മെസി മറ്റൊരു റെക്കോർഡിന് കൂടി അർഹനായി.

കഴിഞ്ഞ ദിവസം ലോകകപ്പ് ഫുട്ബാൾ യോഗ്യതാ മത്സരത്തിൽ മെസിയുടെ ഹാട്രിക്കിൽ 3-0 ന് ബൊളീവിയയെ അർജന്റീന തോൽപിച്ചു. ഈ ഹാട്രിക്കിലൂടെ ദക്ഷിണ അമേരിക്കൻ പുരുഷ താരങ്ങളിൽ രാജ്യാന്തര ഗോൾ നേട്ടത്തിൽ മുന്നിലുണ്ടായിരുന്ന ഇതിഹാസ താരം പെലെയുടെ റെക്കോർഡ് ആണ് മെസി തകർത്തു. 59 വർഷക്കാലം പെലെക്ക് സ്വന്തമായിരുന്ന റെക്കോർഡ് ആണിത്.

92 ഔദ്യോഗിക മത്സരങ്ങളിൽ നിന്ന് പെലെ നേടിയത് 77 ഗോളുകൾ ആയിരുന്നു. ഇപ്പോൾ 79 ഗോളുകൾ നേടിയ മെസിക്ക് വേണ്ടി വന്നത് 153 മത്സരങ്ങൾ. നേരത്തെ ബ്രസീലിന്റെ തന്നെ താരം അഡിമിർ മെ മെനസിസിന്റെ പേരിലുണ്ടായിരുന്ന 32 ഗോളുകളുടെ റെക്കോർഡ് ആയിരുന്നു പെലെ തകർത്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close