KERALANEWSTop News

സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ മഴ; 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വ്യാഴാഴ്ച്ച വരെ ഇടിമിന്നലോട് കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ് നൽകി. കണ്ണൂർ, കാസർഗോഡ് ഒഴികെയുള്ള 12 ജില്ലകളിൽ ബുധനാഴ്ച്ച വരെ യെല്ലോ അലേർട്ട്. വ്യാഴാഴ്ച്ച 13 ജില്ലകളിൽ യെല്ലോ അലേർട്ട് ഉണ്ട്. ഇടിമിന്നലിനൊപ്പം ശക്തമായ കാറ്റിനും സാധ്യത. പൊതുജനങ്ങൾ ജാഗ്രത നിർദ്ദേശങ്ങൾ പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു. 

കേരള തീരത്ത് ശക്തമായ കാറ്റിനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പുലർത്തണം. കേരള തീരത്ത് നിന്ന് ബുധനാഴ്ച്ച വരെയും ലക്ഷദ്വീപ് തീരത്ത് നിന്ന് വ്യാഴാഴ്ച്ച വരെയും മത്സ്യ ബന്ധനം വിലക്കി. നിലവിൽ ശ്രീലങ്കക്ക് മുകളിൽ സ്ഥിതി ചെയ്യുന്ന ബംഗാൾ ഉൾക്കടൽ ന്യൂന മർദ്ദം അടുത്ത 2-3 ദിവസം അവിടെത്തന്നെ നിൽക്കാനും തുടർന്ന് അറബിക്കടലിൽ പ്രവേശിക്കാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close