INDIANEWSTrending

താടി വടിച്ച് സുന്ദരനാകണമെന്ന ആവശ്യപ്പെട്ട ഭാര്യയെ ക്രൂരമായി പീഡിപ്പിച്ചു; പ്രാദേശിക പള്ളിയിലെ ഇമാമിനെതിരെ കേസ്

ലക്നൗ: ഭാര്യയെ പീഡിപ്പിച്ച ഇമാമിനെതിരെ കേസ്. യുപിയിലെ അലിഗഢ് ജില്ലയിലാണ് സംഭവം. താടി വടിച്ച് സുന്ദരനാകണമെന്ന ആവശ്യപ്പെട്ട ഭാര്യയെ ജലാലുദ്ദീൻ ശാരീരികമായി പീഡിപ്പിക്കുകയായിരുന്നു. പ്രാദേശിക പള്ളിയിലെ ഇമാമാണ് ജലാലുദ്ദീൻ . 2020 ജൂൺ 6 നാണ് സത്നാപൂർ ഗ്രാമത്തിലെ താമസക്കാരനായ ഇമാമുദ്ദീന്റെ മകൾ ബീനയെ ജലാലുദീൻ വിവാഹം കഴിച്ചത്.

വിവാഹം കഴിഞ്ഞ് അധികംവൈകും മുൻപ് ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ ആരംഭിച്ചു. ജലാലുദ്ദീൻ താടി വടിച്ച് നല്ല രീതിയിൽ വൃത്തിയായി നടക്കണമെന്നായിരുന്നു ഭാര്യയുടെ ആവശ്യം . എന്നാൽ ഇതിന് ജലാലുദ്ദീൻ തയ്യാറായില്ല . മാത്രമല്ല ഇതിന്റെ പേരിൽ യുവതിയെ പീഡിപ്പിക്കാനും തുടങ്ങി . തുടർന്നാണ് സ്വന്തം വീട്ടിലേക്ക് യുവതി മടങ്ങിയത് . മുത്തലാഖ് , സ്ത്രീധന പീഡനം, ശാരീരിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ചുമത്തി ജലാലുദ്ദീനെതിരെ പരാതിയും നൽകി .

അതേസമയം ഇമാമായ തനിക്ക് താടി വടിക്കാൻ ആവില്ലെന്നാണ് ജലാലുദ്ദീൻ പറയുന്നത് . മതപരമായ പ്രവർത്തനങ്ങളെക്കുറിച്ച് ഭാര്യയെ ബോധ്യപ്പെടുത്താൻ ഒരുപാട് ശ്രമിച്ചെങ്കിലും കേൾക്കാൻ തയ്യാറായില്ലെന്നും ഇമാം പറഞ്ഞു . യുവതി നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close