INDIANEWS

മദ്യപിച്ച് സ്കൂളിലെത്തി ; വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡാൻസ് ചെയ്യിപ്പിച്ചു ; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

ഭോപ്പാൽ : മദ്യപിച്ച ശേഷം സ്കൂളിലെത്തി വിദ്യാർത്ഥിനികളെ നിർബന്ധിച്ച് ഡാൻസ് ചെയ്യിച്ച പ്രധാനാധ്യാപകനെ സസ്‌പെന്റ് ചെയ്തു. മധ്യപ്രദേശിലെ ദാമോ ജില്ലയിലെ മധിയാദോ ഗ്രാമത്തിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളിലാണ് സംഭവം. അധ്യാപകൻ വിദ്യാർത്ഥിനികളെ നിർബന്ധിച്ച് നൃത്തം ചെയ്യിപ്പിക്കുന്നതിന്റെ വിഡിയോയും പുറത്തുവന്നിരുന്നു.

ഹെഡ്മാസ്റ്റര്‍ രാജേഷ് മുണ്ഡയ്ക്ക് എതിരെ കുട്ടികളുടെ രക്ഷകര്‍ത്താക്കള്‍ പരാതി നല്‍കിയിരുന്നു. വെള്ളിയാഴ്ചയാണ് നടപടിക്ക് ആസ്പദമായ സംഭവം നടന്നത്. ക്ലാസ് റൂമിലെത്തി തനിക്കൊപ്പം നൃത്തം ചെയ്യാന്‍ കുട്ടികളെ നിര്‍ബന്ധിച്ച അധ്യാപകന്‍ ഇതിന്റെ വീഡിയോയും റെക്കോര്‍ഡ് ചെയ്തു.

വീട്ടിലെത്തിയ പെണ്‍കുട്ടികള്‍ മാതാപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പിന്നാലെ ജില്ലാ കലക്ടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ബ്ലോക്ക് എഡ്യുക്കേഷന്‍ ഓഫീസറുടെ റിപ്പോര്‍ട്ട് പ്രകാരമാണ് അധ്യാപകനെ സസ്‌പെന്റ് ചെയ്തത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close