HEALTH

ഏലയ്ക്ക വെള്ളം പതിവായി കുടിക്കാം; അകറ്റി നിർത്താം ഈ അസുഖങ്ങളെ…!

എല്ലാവിധ ആരോ​ഗ്യപ്രശ്നങ്ങൾക്കുമുള്ള പ്രതിവിധി അടങ്ങിയിരിക്കുന്ന ഒന്നാണ് ഏലയ്ക്ക. ഏലയ്ക്ക വെള്ളം ശീലമാക്കുന്നതിലൂടെ പല ആരോഗ്യ പ്രശ്നങ്ങൾക്കും പരിഹാരം കാണാം. ദിവസവും ചൂടുവെള്ളത്തിൽ അൽപം ഏലയ്ക്കയിട്ട് കുടിക്കുന്നത് കൊളസ്ട്രോൾ മുതൽ പ്രമേഹം വരെ കുറയ്ക്കുന്നു. ആന്റിഓക്സിഡന്റ് ധാരാളം അടങ്ങിയിട്ടുള്ള ഏലയ്ക്ക വെള്ളം ദഹനസംബന്ധമായ അസുഖങ്ങൾ മാറ്റാനും സഹായിക്കും. ​​​ഗ്യാസ് ട്രബിൾ അകറ്റാൻ നല്ലൊരു മരുന്നാണ് ഏലയ്ക്ക വെള്ളം.

ശരീരത്തിലെ കൊഴുപ്പ് ഇല്ലാതാക്കാനുള്ള കഴിവ് ഏലയ്ക്കയ്ക്കുണ്ട്. ദിവസവും ഒരു ഗ്ലാസ് ഏലയ്ക്കാവെള്ളം കുടിക്കുന്നത് ഏറെ ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കും. വെറ്റമിന്‍ സി ധാരാളമായി ഏലയ്ക്കയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ശരീരത്തിന് പ്രതിരോധശേഷി നല്‍കാന്‍ ഏലയ്ക്കയിട്ട് തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഹൃദ്രോ​ഗങ്ങളെ തടയാൻ ഏലയ്ക്ക വെള്ളം കുടിക്കുന്നത് നല്ലതാണ്.

ഏലയ്ക്ക വെള്ളം ഉയർന്ന രക്തസമ്മർദ്ദവും കൊളസ്‌ട്രോളും കുറയ്ക്കാൻ സഹായിക്കും. ലെെം​ഗികശേഷി കൂട്ടാൻ ഏറ്റവും നല്ലതാണ് ഏലയ്ക്ക.പുരുഷന്മാർ ഉറപ്പായും ഏലയ്ക്ക വെള്ളം കുടിക്കണം. കാരണം ബീജങ്ങളുടെ എണ്ണം വർദ്ധിക്കാൻ ഏലയ്ക്ക കഴിക്കുന്നത് ഏറെ നല്ലതാണ്.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/F9NgXAb9Ii0L9HiAsjtcHo

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

ടെല​ഗ്രാമിൽ പിന്തുടരുന്നതിന് ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://t.me/mediamangalam

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close