INDIANEWSTrending

സാധാരണക്കാരനായി കേന്ദ്ര ആരോഗ്യമന്ത്രി ആശുപത്രിയിലെത്തി; ആളറിയാതെ മർദിച്ചും അധിക്ഷേപിച്ചും സുരക്ഷാ ജീവനക്കാരൻ

ന്യൂഡൽഹി: സാധാരണക്കാരനായി ആശുപത്രിയിലെത്തിയ കേന്ദ്രമന്ത്രിയെ ആളറിയാതെ സുരക്ഷാജീവനക്കാരൻ മർദ്ദിച്ചു. കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യയാണ് തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെത്തിയപ്പോഴാണ് ഈ ദുരനുഭവം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. അതെ ആശുപത്രിയുടെ ഓക്സിജന്‍ പ്ലാന്റ് ഉള്‍പ്പെടെയുള്ള ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

സാഹചര്യങ്ങൾ വിലയിരുത്താൻ സാധാരണ രോഗിയുടെ വേഷത്തിലാണ് മന്ത്രി ആശുപത്രിയിലെത്തിയത്. എന്നാൽ ആളെ തിരിച്ചറിയാതെ ആശുപത്രി ഗേറ്റിൽ വെച്ച് സുരക്ഷാ ജീവനക്കാരൻ മർദ്ദിച്ചെന്നും ബെഞ്ചിൽ ഇരിക്കാൻ ശ്രമിച്ചപ്പോൾ അധിക്ഷേപിച്ചതായും മന്ത്രി വെളിപ്പെടുത്തി. ആശുപത്രിയിൽ ഒരുപാട് രോഗികൾക്ക് സ്‌ട്രെച്ചറും മറ്റു സൗകര്യങ്ങളും ലഭിക്കുന്നില്ലെന്ന് ശ്രദ്ധയിൽ പെട്ടെന്നും അദ്ദേഹം പറഞ്ഞു.

സ്ട്രെച്ചറിനായി ജീവനക്കാരോട് അപേക്ഷിക്കുന്ന ഒരു വൃദ്ധയെ കണ്ടെന്നും അവരെ സഹായിക്കാൻ ഒരാൾ പോലും എത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിയെ മർദ്ദിച്ച സുരക്ഷാ ജീവനക്കാരനെ പുറത്താക്കിയോ എന്ന ചോദ്യത്തിന് വ്യവസ്ഥിതിയിൽ മാറ്റമുണ്ടാകാതെ ഒരാളെ മാത്രം ശിക്ഷിച്ചിട്ട് കാര്യമില്ലെന്നാണ് മന്ത്രി പ്രതികരിച്ചത്. തനിക്കുണ്ടായ ദുരനുഭവം പ്രധനമന്ത്രി നരേന്ദ്ര മോദിയോട് പങ്കുവെച്ചതായും മന്ത്രി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close