Breaking NewsHEALTHNEWS

വിചിത്രമായ സെക്സിനെ ഇഷ്ടപ്പെടുന്നവർ; സ്ത്രീക്കും പുരുഷനും ഉണ്ടാകാവുന്ന 10 ലൈം​ഗിക വൈകൃതങ്ങൾ ഇവയാണ്..

ലൈംഗീകമായ വികാരങ്ങൾ ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ മനുഷ്യൻ ഉൾപ്പെടെയുള്ള ഓരോ ജീവിയിലും ഉണ്ട്, എറ്റകുറച്ചിലുകൾ ഉണ്ടാകുമെന്നു മാത്രം. ദൈവീകമായി കരുതേണ്ടുന്ന ഒരു കർമ്മമായി ചിലരെങ്കിലും കരുതുമ്പോൾ മറ്റ് ചിലർക്ക് അത് വെറും ലൈംഗീക വൈകൃതം മാത്രം. അങ്ങനെ ഉള്ള ചില മാനസീക വൈകൃതങ്ങളുടെ ലക്ഷണങ്ങൾ എന്തൊക്കെ എന്ന് പരിശോധിക്കാം.

  1. ആഗല്മാറ്റോഫിലിയ: ചിലർ ലൈംഗീകസംതൃപ്തി നേടാനുപയോഗപ്പെടുത്തുന്ന ഒരു മാർഗ്ഗമാണിത്. ഈ അസുഖം ബാധിച്ചവർ ജീവനില്ലാത്ത പാവകളേയും പ്രതിമകളേയും തങ്ങളുടെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കും.
  2. ആവിസോഡോമി: ഭാവനയിലും അല്ലാതെയും പക്ഷികളുമായി ലൈംഗീക ബന്ധത്തിൽ ഏർപ്പെടുന്നവരാണ് ഈ അസുഖത്തിനടിമകൾ. ഒരുവേള ഇവർ പക്ഷികളാകാൻ ആഗ്രഹിക്കുകയും ചെയ്യും.
  3. മെക്കനോഫിലിയ: യന്ത്രങ്ങളെ പോലും തങ്ങളുടെ ലൈംഗീക സംതൃപ്തിക്കായി ഉപയോഗിക്കുന്നവരാണ് ഇത്തരക്കാർ. ഈ അസുഖമുള്ളവർക്ക് ബൈക്കുകളുടെ എക്സോസ്റ്റ് ഫാനിനോടാണ് പ്രിയം കൂടുതൽ.
  4. സോംനോഫിലിയ: അബോധാവസ്ഥയിൽ ഉള്ളവരെ പോലും തങ്ങളുടെ ആസക്തി അടക്കാനായി ഉപയോഗിക്കാൻ മടിയില്ലാത്തവരാണ് ഇത്തരക്കാർ. ബോധം ഇല്ലാതെ ഉറങ്ങുന്നവരെ കാണൂന്നത് പോലും ഇവരിലെ ലൈംഗീകതയെ ഉണർത്താം.
  5. ബീസ്റ്റാലിറ്റി: ‘സൂഫിലിയ’ എന്ന മൃഗീയത അമിതമായുള്ളവരാണ് ഈ അസുഖക്കാർ. മൃഗങ്ങളുമായി ലൈംഗീക ബന്ധം പുലർത്തുന്നതിലാണ് ഇവർ സുഖം കണ്ടെത്തുന്നത്..
  6. ഇൻഫന്റിലിസം: പുരുഷന്മാരിലാണ് ഈ വൈകൃതം കൂടുതലായി കാണപ്പെടുന്നത്. അവർ കൊച്ചുകുഞ്ഞുങ്ങളെ പോലെ പെരുമാറുകയും, ഡയപ്പർ ധരിക്കുകയുംമറ്റും ചെയ്യുന്നു. ഇവർ തങ്ങളുടെ പങ്കാളിയെ കൊണ്ട് തന്നെ ശുശ്രൂഷിപ്പിക്കുകയും ചെയ്യുന്നു. അതിലൂടെ ലൈംഗീക സംതൃപ്തിയടയുന്നവരാണ് ഈ അസുഖക്കാർ.
  7. ഒബ്ജക്ടം: ഈ അസുഖക്കാർ ഭൂരിപക്ഷവും സ്ത്രീകളാണ്. ചലിക്കാത്ത വസ്തുക്കളിലും മറ്റ് രൂപങ്ങളീലും തങ്ങളുടെ ലൈംഗീക സംതൃപ്തി കണ്ടെത്തുന്നവരാണ് ഇത്തരക്കാർ. ഒരു വേള താജ്മഹൽ പോലും ഇവരെ ആസക്തരാക്കിയേക്കാം.
  8. സാക്കോഫ്രിക്കോസിസ്: ഇത് ‘ഫ്രീ ഷോ’ എന്ന അപരനാമത്തിലും അറിയപ്പെടുന്ന ഒരു ലൈംഗീക വൈകൃതമാണ്. വഴിവക്കിൽ ഒളിഞ്ഞ് നിന്ന് സ്ത്രീകൾക്ക് മുന്നിൽ സ്വയം ഭോഗം നടത്തി സംതൃപ്തി അടയുന്നവരാണ്. സ്ത്രീകൾ അല്ലാതെ മറ്റാരും ഇത് കാണരുതെന്ന് ഇവർക്ക് നിർബന്ധവും ഉണ്ടാകും.
  9. മെനോഫിലിയ: ഇത് കേൾക്കുമ്പോൾ തന്നെ അറപ്പ് തോന്നുന്ന ഒരു അസുഖം ആണ്. സ്ത്രീകളുടെ ആർത്തവ രക്തം കാണുന്നത് ഇവരിൽ ലൈംഗീകമായ ഉത്തേജനം ഉണ്ടാക്കും എന്നാണ് പറയുന്നത്.
  10. ഫ്രോട്ടെയൂറിസം: നമ്മുടെ നാട്ടിൽ ഇത്തരം അസുഖക്കാരെ കൂടുതലായി കാണാം. ഇത്തരം ലൈംഗീക വൈകൃതം ഉള്ളവർ തിരക്കുള്ള വീഥികളിലും ബസുകളിലും മറ്റും യാത്ര ചെയ്യുമ്പോൾ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നു, അത്തരം പ്രവർത്തികളിലൂടെ ലൈംഗീക സംതൃപ്തി അനുഭവിക്കുകയും ചെയ്യും ഇത്തരം ഞരമ്പു രോഗികൾ.

ഇത്തരം അസുഖക്കാർക്ക് സ്വയം തിരിച്ചറിവ് ഉണ്ടാവുകയോ വേണ്ടപ്പെട്ടവർ ഇവരെ ചികിത്സക്ക് വിധേയരാക്കുകയോ ചെയ്തില്ലെങ്കിൽ നാട്ടുകാർക്ക് ഇവരെ പഞ്ഞിക്കിടേണ്ടിവരും എന്ന് ഓർക്കുക.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close