HEALTHNEWS

ശാരീരിക ബന്ധം ആസ്വാദ്യമാകുന്നില്ലേ? ഉറപ്പായും ഈ ആറു കാര്യങ്ങളിൽ ജാ​ഗ്രത വേണം

ലൈം​ഗിക ബന്ധം കുടുംബ ജീവിതത്തിന് ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്. എന്നാൽ, പലപ്പോഴും കാലം ചെല്ലുന്നതോടെ ദമ്പതികൾക്കിടയിൽ സെക്സിനുള്ള താത്പര്യം കുറഞ്ഞുവരുന്നു എന്ന പരാതി ഭൂരിപക്ഷം ആളുകളും ഉയർത്തുന്നു. ലൈംഗിക ബന്ധത്തിൽ കല്ലുകടിയാകുന്ന ചില കാര്യങ്ങളെ തിരിച്ചറിഞ്ഞ് ഒഴിവാക്കിയാൽ ഈ പ്രശ്നത്തിന് പരിഹാരമാകും.

ക്ഷീണം ലൈംഗികതയെ സാരമായി ബാധിക്കുന്ന ഒന്നാണ്. വ്യായാമക്കുറവും ഭക്ഷണശീലവുമാണ് ഇതിനിടയാക്കുന്നത്. ഉറക്കക്കുറവും ക്ഷീണം കൂട്ടും.അമിത സ്‌ട്രെസുംസെക്സ് ലൈഫിനെ ബാധിക്കും. സ്‌ട്രെസ് ഹോർമോൺ ശരീരത്തിൽ വർദ്ധിക്കുന്നത് അത് മൊത്തത്തിലുള്ള ജീവിതത്തെ പ്രതികൂലമായി ബാധിക്കും. കോർട്ടിസോളിന്റെ അളവ് ശരീരത്തിൽ വർധിക്കാൻ സ്‌ട്രെസ് കാരണമാകും. ഇത് ലൈംഗികജീവിതത്തെ തകിടം മറിക്കും.

വിഷാദരോഗത്തിന് കഴിക്കുന്ന ആന്റി ഡിപ്രസന്റ് മരുന്നുകളും ലൈംഗികജീവിതത്തെ മെല്ലെയാക്കും. തൈറോയ്ഡ് ലെവലിലെ വ്യത്യാസങ്ങൾ സെക്സിനെ ബാധിക്കാം. ഹൈപ്പോതൈറോയ്ഡിസം ലൈംഗിക ഹോർമോൺ ഉത്പാജനത്തെ തടയും. അമിതവണ്ണവും വ്യായാമക്കുറവും സെക്സിന്റെ രസം കെടുത്തും. ഇത് ടെസ്റ്റോസ്റ്റിറോൺ, ഈസ്ട്രജൻ എന്നിവയുടെ അളവിൽ വ്യത്യാസം വരുത്തും. അനാരോഗ്യ ആഹാരശീലങ്ങൾ ലൈംഗികജീവിതത്തെ തകർക്കും. ഫ്രൈ ചെയ്ത ആഹാരങ്ങൾ, ഫാസ്റ്റ് ഫുഡ് എന്നിവ കഴിക്കുന്നത് കുറയ്ക്കുക ശരീരത്തിലെ ജലാംശം നഷ്ടമാകുന്നതും ലൈംഗിക ജീവിതത്തെ ബാധിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close