ഇങ്ങനെ ലൈംഗിക ബന്ധത്തിലേർപ്പെട്ടാൽ പങ്കാളിക്ക് പുച്ഛം തോന്നും; കിടപ്പറയിൽ നിർബന്ധമായും ഒഴിവാക്കേണ്ടത് ഇതാണ്…

അമിത ദേഷ്യവും സെക്സും തമ്മിൽ വലിയ ബന്ധമുണ്ടെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. അമിതമായ കോപമുള്ളയാൾക്ക് ദമ്പത്യ ജീവിതത്തിൽ ശാന്തമായൊരു അന്തരീക്ഷം സൃഷ്ടിക്കാൻ കഴിയാതെ വരുന്നു. ഒരു തമാശപോലും പറയാൻ പറ്റാതെ പോകുന്നു. അങ്ങനെവരുമ്പോൾ സെക്സ് പങ്കാളിക്ക് ആസ്വദിക്കാൻ കഴിയാതെ വരുമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഭാര്യയ്ക്കും ഇത്തരത്തിൽ കോപമുണ്ടെങ്കിൽ ലൈംഗിക പ്രക്രിയയിൽ ഉണ്ടാകുന്ന ചെറിയ ചെറിയ സംഗതികൾ പോലും വലിയ സംഭവങ്ങളാക്കും. പക്ഷേ അത് പുറത്തുപറഞ്ഞെന്ന് വരില്ല. ഒരു ദിവസം സെക്സ് പരാജയപ്പെട്ടു, പിറ്റേദിവസം വീണ്ടും സെക്സ് ചെയ്യാൻ നോക്കുമ്പോൾ താത്പര്യം ഭാര്യ കാണിക്കുന്നില്ലെങ്കിൽ തലേദിവസം ഭർത്താവിന് വേണ്ടവിധം പെർഫോം ചെയ്യാൻ സാധിക്കാത്തതായിരിക്കാം കാരണം.
സെക്സ് പരാജയപ്പെട്ടാൽ അതിനെ കൂടുതൽ വലുതാക്കി കാട്ടിക്കൊണ്ട് പങ്കാളിയുടെ അഭിമാനത്തെ തകർക്കുന്ന രീതിയിലുള്ള വാക്കുകൾ അവർ പറയുകയും ചെയ്യും. ആലോചിച്ചുനോക്കൂ, ഈ ദേഷ്യം സെക്സിനെ എത്രത്തോളം ബാധിക്കുമെന്ന്. ഒരുപാട് ദേഷ്യമുള്ളയാൾ ചിലപ്പോൾ ഫോർപ്ലേയ്ക്കൊന്നും മുതിരില്ല. കോപമുള്ള സ്ത്രീയാണെങ്കിൽ അവളിൽ പങ്കാളിയുടെ ശരീരം ഉത്തേജിക്കപ്പെടാൻ കൂടുതൽ സമയമെടുക്കും.
കോപം വല്ലാതെ ഉള്ളപ്പോൾ കൂടുതൽ വർത്തമാനത്തിനൊന്നും പോകാതെ നേരിട്ട് സെക്സിലേക്ക് പോകുകയാണ് ചിലർ ചെയ്യുക. ഇത് പങ്കാളിയിൽ പുച്ഛമാണ് ഉണ്ടാക്കുക. സെക്സ് എന്നുപറയുന്നത് തലോടൽ പോലെ ചെയ്യേണ്ട കാര്യമാണെന്നും ഓർക്കേണ്ടതുണ്ട്.