Breaking NewsHEALTHNEWSTrending

ലൈം​ഗിക ബന്ധത്തിനിടെ ടെൻഷനടപ്പിക്കുന്ന ചില ഘടകങ്ങളുണ്ട്; ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നാൽ ശാരീരിക ബന്ധം കൂടുതൽ ഊഷ്മളമാകും

കുടുംബ ജീവിതത്തിൽ ലൈം​ഗിക ബന്ധത്തിന് നിർണായക സ്ഥാനമാണുള്ളത്. സന്തോഷകരമായ ദാമ്പത്യത്തിന് ആരോ​ഗ്യകരമായ കിടപ്പറ ശീലങ്ങളും നിർബന്ധമാണ്. എന്നാൽ, പലപ്പോഴും ശാരീരിക ബന്ധത്തിൽ ദമ്പതികൾക്കിടയിൽ പ്രതീക്ഷിക്കുന്ന പൊരുത്തം ഉണ്ടാകാറില്ല. ചില കാര്യങ്ങൾ തിരിച്ചറിഞ്ഞാൽ വേ​ഗത്തിൽ പരിഹരിക്കാവുന്ന പ്രശ്നമാണിത്.

വിചാരിച്ച സന്തോഷം ശാരീരികബന്ധത്തിൽ നിന്നും ലഭിക്കാതിരിക്കാനുള‌ള ആദ്യ കാരണം അമിതമായ പ്രതീക്ഷയാണ്. ശാരീരികബന്ധത്തെക്കുറിച്ച് ധാരാളം കെട്ടുകഥകൾ പ്രചാരത്തിലുണ്ട്. അവ വിശ്വസിക്കുന്നതും ഒപ്പം പോൺ ചിത്രങ്ങളും മറ്റും കണ്ട് തികച്ചും തെറ്റായ തരം വിവരങ്ങൾ ഭാവനയിൽ കണ്ടവർക്ക് യഥാർത്ഥ ജീവിതത്തിൽ ശാരീരികബന്ധത്തിൽ നിന്നും പ്രതീക്ഷിച്ച ഫലം കിട്ടാതെ നിരാശരാകാനിടയുണ്ട്.

ശാരീരികബന്ധം ഗർഭധാരണത്തിലെത്തുമോ എന്ന ഭയം പങ്കാളികൾക്ക് ഇരുവർക്കുമുണ്ടായാൽ അത് ലൈംഗികബന്ധത്തെ ബാധിക്കാം. ശരിയായ പ്രതിരോധം സ്വീകരിച്ചില്ലെങ്കിൽ തീർച്ചയായും ഗർഭധാരണ സാദ്ധ്യതയുണ്ട്. ഇരുവരും ഇക്കാര്യത്തിൽ ശരിയായ ഉത്തരവാദിത്വം കാണിക്കേണ്ടതുണ്ട്.

മതിയായ ബാഹ്യകേളികളില്ലാതെ ശാരീരികബന്ധത്തിലേക്ക് നേരിട്ട് കടക്കുന്നതും പലപ്പോഴും ബുദ്ധിമുട്ടുണ്ടാക്കും. സ്‌ത്രീകളിൽ ശാരീരികബന്ധത്തിലേക്ക് അവരുടെ മൂഡ് എത്തിക്കാൻ ബാഹ്യകേളി വളരെ നല്ലതാണ്.ഇക്കാര്യത്തിൽ ഇരുവരും തമ്മിൽ ധാരണ ആവശ്യമാണ്.

തങ്ങളുടെ പ്രകടനം പങ്കാളിയ്‌ക്ക് ഇഷ്‌ടമാകുമോ എന്ന ആശങ്കയും ശാരീരികബന്ധത്തിലെ വേദനകളെക്കുറിച്ചുള‌ള ഭയവും ശാരീരികബന്ധത്തിന് പ്രശ്‌നമുണ്ടാകാം. ഇത്തരം പ്രശ്‌നങ്ങൾ കൃത്യമായി ഗൈനക്കോളജിസ്‌റ്റിനെയോ സെക്‌സോളജിസ്‌റ്റിനെയോ കണ്ട് പരിഹരിക്കേണ്ടതാണ്.

സ്ത്രീകൾ സെക്സ് ആ​ഗ്രഹിക്കുന്നത് തിരിച്ചറിയാനാകണം

പുരുഷ മേധാവിത്വ കിടപ്പറകളിൽ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നുപോലും പുരുഷന് പലപ്പോഴും ധാരണയുണ്ടാകില്ല. തന്റെ പങ്കാളി എപ്പോഴാണ് സെക്സ് ആവശ്യപ്പെടുന്നത് എന്ന് എങ്ങനെ മനസ്സിലാക്കാം എന്ന ചോദ്യം പലപുരുഷന്മാരും ഉയർത്താറുമുണ്ട്.

ഇരുവരും പൂർണ മനസോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ മാത്രമേ സംതൃപ്തി ലഭിക്കൂ. അതിനാൽ തന്റെ പങ്കാളി സെക്സ് ആഗ്രഹിക്കുന്നുണ്ടോ എന്നത് പുരുഷൻ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്.

പുരുഷന് ലൈംഗിക ഉത്തേജനം വളരെ പെട്ടെന്നുണ്ടാകും. എന്നാൽ സ്ത്രീകൾക്ക് അങ്ങനെയല്ല. സ്ത്രീകൾക്ക് സാവധാനം മാത്രമേ ലൈംഗികോത്തേജനം സംഭവിക്കൂ. അക്കാര്യം മനസിലാക്കി മാത്രമേ സെക്സിൽ ഏർപ്പെടാവൂ. പങ്കാളി ലൈംഗിക ബന്ധം ആഗ്രഹിക്കുന്നുണ്ടോ എന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാം. ഓരോ സ്ത്രീകളിലും വ്യത്യസ്തമായിരിക്കും ലൈംഗികോത്തേജനം ഉണ്ടാകുന്നത്. എങ്കിലും ഇതിൽ ചില സമാനസ്വഭാവങ്ങളുണ്ട്.

കിടക്കയിലെത്തിയാൽ പങ്കാളി നിങ്ങളെ ചേർത്തു പിടിക്കുന്നതിനു പകരം ആദ്യം സ്വന്തം കൈകൾ ശരീരത്തോട് ചേർത്ത് പിടിച്ചിരിക്കും, നിങ്ങളെ അകന്നു പോകാൻ അനുവദിക്കാത്ത വിധത്തിലായിരിക്കും അവരുടെശരീരഭാഷ. ലൈംഗിക താത്പര്യമുണ്ടെങ്കിൽ പങ്കാളിയുടെ ശ്വാസോച്ഛ്വാസവും ഹൃദയതാളവും ഉയർന്ന രീതിയിലായിരിക്കും.

ചെറിയ ഞരക്കങ്ങളും പങ്കാളിയിൽ നിന്നും ഉണ്ടായേക്കാം. രതിമൂർച്ഛയ്ക്ക് ശേഷമേ ഈ മാറ്റങ്ങൾ സാധാരണ നിലയിലേക്കെത്തുകയുള്ളൂ. ഒരു നിശ്ചിത സ്ഥാനത്ത് കിടക്കാനാവാതെ പങ്കാളി കിടക്കയിൽ തിരിഞ്ഞും മറിഞ്ഞും കിടക്കാൻ തുടങ്ങുകയോ പങ്കാളിയുടെ ശരീരം നിങ്ങളിലേക്ക് അടുപ്പിക്കുകയോ ചെയ്താൽ പങ്കാളി ലൈംഗികമായി ഉത്തേജിക്കപ്പെട്ടു എന്ന് മനസിലാക്കാം.

സ്തനങ്ങളുടെ വലുപ്പം ലൈം​ഗിക സുഖത്തെ ബാധിക്കുമോ?

സ്തനങ്ങളുടെ ആകൃതിയും വലുപ്പവും ഓരോരുത്തർക്കും വ്യത്യസ്തമായിരിക്കും. രണ്ടു പേരുടെ സ്തനങ്ങൾ ഒരിക്കലും ഒരുപോലെയാവില്ല. പക്ഷേ, ഈ വ്യത്യാസങ്ങളൊന്നും പാൽ ഉൽപാദനത്തെയോ ലൈംഗിക പ്രതികരണങ്ങളെയോ ബാധിക്കില്ല. സ്ത്രീ ആരോഗ്യവതിയായിരിക്കുന്നിടത്തോളം യാെതാരു പ്രശ്നവും ഉണ്ടാകില്ല. എന്നാൽ ഹോർമോൺ അപര്യാപ്തത കൊണ്ടാണു വളർച്ച കുറവെങ്കിൽ അതിനു മരുന്നുകഴിച്ചാൽ വലുപ്പവും കൂടും.

ഒരു പ്രശ്നത്തിന്റെയും സൂചനയല്ലിത്. ചില സ്ത്രീകൾക്കു മുലഞെട്ടിനു ചുറ്റും ഒന്നുരണ്ടു രോമങ്ങൾ കാണും. വേണമെങ്കിൽ ഇലക്ട്രോളിസിസ് ചെയ്തു നിങ്ങൾക്ക് ആ രോമങ്ങൾ കളയാം. പല സ്ത്രീകളിലും വലത്തെ സ്തനം ഇടത്തേതിനെക്കാൾ ചെറുതായിരിക്കും. ഇതു സാധാരണമാണ്. അപൂർവമായി ചില അസുഖങ്ങൾ കാരണം ഇങ്ങനെ വരാം. ഇതു പരിഹരിക്കാൻ ശസ്ത്രക്രിയകൾ ഉണ്ട്. ഇത്തരം കാര്യങ്ങളിൽ ഒരു ​ഗൈനക്കോളജിസ്റ്റിന്റെ വിദ​ഗ്ധാഭിപ്രായം തേടേണ്ടതുണ്ട്.

സാധാരണ നിലയിൽ 11–ാം വയസ്സോടെ പെൺകുട്ടികളിൽ മുലഞെട്ട് ചെറുതായി വീർക്കും. അതിന്റെ കണ്ണിന്റെ ഭാഗം വെളിയിലേക്ക് തള്ളിനിൽക്കും. ഈസ്ട്രജൻ, പ്രോജസ്റ്ററോൺ എന്നീ രണ്ടു ഹോർമോണുകൾ സ്തനവളർച്ചയെ സഹായിക്കും. മുലക്കണ്ണിൽ നിന്ന് അകത്തേക്കാണു പാൽനാളികൾ വളരുന്നത്. അതിനുചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടും. ഏതാണ്ടു 16 വയസ്സാകുമ്പോഴേക്കും മാറിടം വളർന്നിരിക്കും.

ഗർഭകാലത്തിന്റെ തുടക്കത്തിൽ മുലഞെട്ടു വീർത്തിരിക്കും. സ്തനങ്ങൾ മാർദവമേറിയതും സംവേദനക്ഷമവും ആയിരിക്കും. സ്തനങ്ങളുടെ പുറത്തുള്ള, ഹൃദയത്തിലേക്കു രക്തം കൊണ്ടുപോകുന്ന രക്തധമനികൾ (വെയിനുകൾ) എഴുന്നുനിൽക്കും. ഗർഭത്തിന്റെ ആദ്യത്തെ മൂന്നു മാസക്കാലം രക്തയോട്ടത്തിലെ വ്യത്യാസവും പാൽഗ്രന്ഥികളുടെയും നാളികളുടെയും വളർച്ചയും കാരണം മാറിടവലുപ്പം 20–25% കൂടും. ഗർഭത്തിന്റെ അവസാനമാകുന്നതോടെ മാറിടം അതിന്റെ സാധാരണ വലുപ്പത്തെക്കാൾ മൂന്നിലൊന്നു കൂടുതൽ വളർന്നിരിക്കും. മുലയൂട്ടൽ തുടങ്ങിയാൽ പിന്നെയും വളരും. മുലയൂട്ടൽ അവസാനിച്ചാൽ മാറിടം അതിന്റെ പഴയ വലുപ്പത്തിലേക്കു മടങ്ങും.

ഏതാണ്ട് ആർത്തവവിരാമമാകുമ്പോൾ മാറിടം തൂങ്ങിത്തുടങ്ങും. ഫൈബ്രസ് കോശങ്ങളുെടയും പാൽഗ്രന്ഥികളുടെയും നാളികളുടെയും ചുരുങ്ങൽ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close