HEALTHNEWS

സ്തനങ്ങളുടെ സൗന്ദര്യം ആ​ഗ്രഹിക്കുന്നുവോ? ഇങ്ങനെയൊന്നും അവയിൽ ചെയ്യരുതേ..

മിക്ക സ്ത്രീകളും മുഖസൗന്ദര്യത്തിനെക്കാളും സ്തനസൗന്ദര്യത്തിനാണ് പ്രധാന്യം നൽകാറുള്ളത്. പുരുഷന്മാരെ ഏറ്റവും അധികം ആകർഷിക്കുന്ന ഒന്നാണ് സ്തനങ്ങൾ. എന്നാൽ, പല യുവതികൾക്കും മാനസിക പ്രശ്നമുണ്ടാക്കുന്ന ഒന്നാണ് സ്തനങ്ങളിലെ രോമവളർച്ച. സ്ത്രീകൾ പൊതുവെ മുലക്കണ്ണിന് ചുറ്റും കാണപ്പെടുന്ന രോമം പതിവായി നീക്കം ചെയ്യാറുണ്ട്. എന്നാൽ, അത്ര നല്ലതല്ലെന്നാണ് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഇത് രോമ വള‍ർച്ച കൂടാനും, വ്രണങ്ങൾ ഉണ്ടാകാനും ഇടയാക്കും. ഒരിക്കലും സ്തനങ്ങളിലെ രോമം നീക്കം ചെയ്യാൻ ‘ഹെയർ റിമൂർവർ’ ക്രീം ഉപയോഗിക്കരുത്.

മുലയിൽ നുള്ളുന്നത് ദോഷ ശീലമാണ്. സ്തനങ്ങൾ വലുതാകാൻ ഔഷധങ്ങൾ തേക്കുന്നത് വിദഗ്ധ ഉപേദശത്തോടെ മാത്രമാകണം. സ്തനചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ ദിവസവും വെളിച്ചെണ്ണ ഉപയോ​ഗിച്ച് മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്. വെളിച്ചെണ്ണ, കറ്റാർ വാഴയുടെ നീര് എന്നിവ ഒരുമിച്ച് ചേർത്ത് സ്തനങ്ങളിൽ പുരട്ടുന്നത് ഏറെ നല്ലതാണ്. സ്തനങ്ങളിലെ രക്തപ്രവാഹം മെച്ചപ്പെടുത്താനും ചുളിവുകൾ കുറയ്ക്കാനും ഇത് നല്ലതാണ്.

ഉള്ളിലേക്ക് വലിഞ്ഞു നിൽക്കുന്ന മുലക്കണ്ണുകളാണെങ്കിൽ സ്തനങ്ങളുടെ മധ്യത്തിൽ നിന്ന് മുലക്കണ്ണിന്റെ ഭാഗത്തേക്ക് മെല്ലെ തടവിയാൽ മുലക്കണ്ണുകൾ പുറത്തേക്ക് കൊണ്ടുവരാൻ കഴിയും. ഇപ്രകാരം തടവൽ കൊണ്ടു ശരിയായില്ലെങ്കിൽ ശസ്ത്രക്രിയ വേണ്ടിവരും. മുലക്കണ്ണുകൾ വരണ്ടു പോവുകയോ വിണ്ടുകീറുകയോ ചെയ്യുകയാണെങ്കിൽ മോയ്ച്‌റൈസിങ്ങ് ക്രീം പുരട്ടാം.

കുളി കഴിഞ്ഞാൽ ടവൽകൊണ്ട് സ്തനങ്ങൾ അമർത്തി തിരുമ്മാൻ പാടില്ല. സ്തനചർമ്മവും മുലക്കണ്ണുകളും വളരെ മൃദുലമായതിനാൽ വിണ്ടുകീറാനിടയാവും. സ്തനസൗന്ദര്യം നിലനിർത്താൻ ഭക്ഷണകാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഒപ്പം മുട്ടയുടെ വെള്ള നല്ലപോലെ അടിച്ചെടുക്കുക. ശേഷം സവാള മിക്സിയിലിട്ട് ജ്യൂസാക്കിയെടുക്കുക. മുട്ടയുടെ വെള്ളയും സവാള ജ്യൂസും ഒരു പോലെ ചേർത്ത് മാറിടങ്ങൾ കഴുകാം. ഇത് ദിവസവും ചെയ്യുന്നത് മാറിടങ്ങളുടെ ഭം​ഗി കൂട്ടും.ഉലുവ വെള്ളം കൊണ്ട് മാറിടങ്ങൾ മസാജ് ചെയ്യുന്നത് ഏറെ നല്ലതാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close