INDIANEWS

മുംബൈയിൽ ആരോഗ്യപ്രവർത്തകരും രാഷ്ട്രീയക്കാരും രഹസ്യമായി മൂന്നാം ഡോസ് വാക്‌സിൻ എടുക്കുന്നതായി റിപ്പോർട്ട്

മുംബൈ: മുംബൈയിൽ ആരോഗ്യ പ്രവർത്തകരും രാഷ്ട്രീയക്കാരും അവരുടെ അടുപ്പക്കാരും വിവിധ ആശുപത്രികളിൽ നിന്ന് മൂന്നാമത്തെ ഡോസ് വാക്‌സിൻ സ്വീകരിക്കുന്നതായി റിപ്പോർട്ട്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

കൊവിൻ പോർട്ടലിൽ റജിസ്ട്രർ ചെയ്യാതെയും, ഫോൺ നമ്പർ മാറ്റിയും ഒക്കെയാണ് ഇവർ വാക്സിൻ സ്വീകരിക്കുന്നത് എന്നാണ് റിപ്പോർട്ട്.

പലരും ശരീരത്തിലെ ആൻറി ബോഡി നില പരിശോധിച്ച ശേഷമാണ് വാക്സിൻ മൂന്നാം ഡോസ് എടുക്കുന്നത് എന്നും റിപ്പോർട്ട് പറയുന്നു. ഇതിനകം കൊവിഡ് വാക്സിനേഷൻ പൂർ‍ത്തീകരണത്തിലേക്ക് എത്തിയ പല രാജ്യങ്ങളും മൂന്നാം ഡോസ് അഥവ ‘ബൂസ്റ്റർ ഡോസ്’ നൽകാൻ തുടങ്ങിയിട്ടുണ്ട്.

ഇന്ത്യയിൽ രണ്ട് ഡോസ് വാക്‌സിൻ നൽകുന്നതിനാണ് മുൻഗണനയെന്നും മൂന്നാമത്തെ ഡോസ് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടായേക്കില്ലെന്നും കേന്ദ്രസർക്കാർ നേരത്തെ സൂചിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ചിലർ രഹസ്യമായി വാക്സിൻ സ്വീകരിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close