KERALANEWS

മുണ്ടക്കയം-കുമളി റൂട്ടിൽ വ്യാപക മണ്ണിടിച്ചിൽ; ഗതാഗതം പൂർണ്ണമായി തടസ്സപ്പെട്ടു

കോട്ടയം: ജില്ലയിൽ തുടരുന്ന കനത്ത മഴയിൽ വ്യാപക ഉരുൾപൊട്ടലും മണ്ണിടിച്ചിലും. ജില്ലയിൽ കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കൂട്ടിക്കൽ, പൂഞ്ഞാർ, തുടങ്ങി ഹൈറേഞ്ച് പ്രദേശങ്ങളിലെല്ലാം കനത്ത മഴ തുടരുകയാണ്. ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപൊക്കവുമെല്ലാം പ്രദേശങ്ങളെ ബാധിച്ചിട്ടുണ്ട്. മുണ്ടക്കയം കൂട്ടിക്കൽ പ്ലാപ്പള്ളിയിൽ ഉരുൾപൊട്ടലിൽ 13 പേരെ കാണാതായി. മൂന്ന് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽ ചരിത്രത്തിലെ ഏറ്റവും വലിയ വെള്ളപ്പൊക്കമാണ് സംഭവിച്ചിരിക്കുന്നത്. അരയാൾ പൊക്കത്തിൽ വെള്ളം കയറിയതോടെ കാഞ്ഞിരപ്പള്ളി ടൗണും കടകളുമെല്ലാം മുങ്ങപ്പെട്ടു. കാഞ്ഞിരപ്പള്ളി താലൂക്കിൽ 16 പേരെ കാണാതായി എന്നാണ് ലഭിക്കുന്ന വിവരം.

കൂടാതെ കാഞ്ഞിരപ്പള്ളി-കുമളി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഹൈറേഞ്ച് ഭാഗത്ത് നിരവധിയിടത്താണ് വലിയ മണ്ണിടിച്ചിൽ സംഭവിച്ചിരിക്കുന്നത്. വളഞ്ഞങ്ങാനം, പുല്ലുപാറ, കൊടികുത്തി, പെരുവന്താനം തുടങ്ങിയ ഹൈറേഞ്ച് റോഡുകളിലേക്ക് മണ്ണിടിച്ചിൽ ഉണ്ടായതോടെ ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. ഈ റൂട്ടിലെ യാത്ര പൂർണ്ണമായും നിലച്ചിരിക്കുകയാണ്. പ്രദേശങ്ങളിൽ ഇനിയും മണ്ണിടിച്ചിൽ ഉണ്ടാകാനുള്ള സാധ്യത ഏറെയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close