KERALANEWS

പത്തനംതിട്ടയിൽ കനത്ത മഴ; ആങ്ങമൂഴി വനത്തില്‍ ഉരുൾപൊട്ടൽ; വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാർ ഒഴുകി പോയി

ആങ്ങമൂഴി: പത്തനംതിട്ടയിൽ മലയോര മേഖലകളിൽ കനത്ത മഴ. ശക്തമായ മഴയിൽ ആങ്ങമൂഴി വനത്തിനകത്ത് ഉരുൾപൊട്ടൽ ഉണ്ടായി. ജനവാസ മേഖലയില്‍ ആയിരുന്നില്ല ഉരുൾപൊട്ടൽ. ആളപായങ്ങൾ ഒന്നും തന്നെ ഉണ്ടായില്ല. വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ഒരു കാർ ഒഴുകി പോയി. ഉരുള്‍പൊട്ടലിനെ തുടർന്ന് പമ്പയാറിന്‍റെ കൈവഴിയില്‍ ജലനിരപ്പ് ഉയർന്നു. ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിർത്തിവച്ചു.

ഇന്ന് ഉച്ചയ്ക്ക് ശേഷം വനമേഖലയില്‍ മാത്രം 7.4 സെന്‍റീമീറ്റര്‍ മഴ പെയ്തു. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ല. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമായ അളവില്‍ ക്രമീകരിച്ചിട്ടുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close