KERALANEWS

കിഴക്കൻ മേഖലയിൽ വീണ്ടും മഴ കനക്കുന്നു; മണിമലയാറ്റിൽ ജലനിരപ്പ് ഉയരുന്നു

കോട്ടയം: ജില്ലയിൽ വീണ്ടും കനത്തമഴ. കിഴക്കൻ മേഖലകളായ കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, ഈരാറ്റുപേട്ട ഉൾപ്പെടെയുള്ള പ്രദേശങ്ങളിലാണ് കനത്തമഴ തുടരുന്നത്. ശക്തമായ മഴയെ തുടർന്ന് മണിമലയാറ്റിൽ ജലനിരപ്പ് ഉയർന്നു. കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആളുകളെ മാറ്റിപ്പാർപ്പിക്കേണ്ടിവരുമോ എന്ന കാര്യത്തിൽ ആശങ്ക നിലനിൽക്കുന്നുണ്ട്. കിഴക്കൻ മേഖലയിലെ ചെറുതോടുകൾ ഉൾപ്പെടെ കരകവിഞ്ഞു.

കോട്ടയം ജില്ലയിലെ 33 കേന്ദ്രങ്ങൾ അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. തുടർന്ന് ഇവിടെനിന്ന് ആളുകളെ മാറ്റിപ്പാർപ്പിച്ചിരുന്നു. മാത്രമല്ല മഴ കുറഞ്ഞതിനെത്തുടർന്ന് ആളുകൾ വീടുകളിലേക്ക് മടങ്ങിയിരുന്നു. എന്നാൽ ജില്ലയിൽ വീണ്ടും മഴ കനക്കുന്ന സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലാണോ എന്നത് ഉറപ്പുവരുത്താനുള്ള ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടം ആരംഭിച്ചു കഴിഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close