KERALANEWS

മലപ്പുറം, പാലക്കാട് ജില്ലകളില്‍ കനത്ത മഴ; അട്ടപ്പാടിയിൽ മണ്ണിടിച്ചില്‍

മലപ്പുറം, പാലക്കാട് ജില്ലകളില്‍ ശക്തമായ മഴ. മലപ്പുറം ജില്ലയിലെ മലയോര മേഖലകളായ കരുവാരക്കുണ്ട്, കല്‍ക്കുണ്ട്, ആര്‍ത്തലക്കുന്ന് പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. കേരള എസ്റ്റേറ്റ് അതിര്‍ത്തിയില്‍ മണ്ണ് പുഴയിലേക്കിടിഞ്ഞു. ഉച്ചമുതല്‍ പ്രദേശത്ത് ശക്തമായ മഴ തുടരുകയാണ്. ജനങ്ങളെ ഇന്നലെ തന്നെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരുന്നു. കനത്ത മഴയില്‍ ഒലിപ്പുഴ കരകവിഞ്ഞു.

അട്ടപ്പാടിയിലും ഇന്നുച്ചയ്ക്കുശേഷം മഴ കനത്തു. അട്ടപ്പാടി ചുരത്തില്‍ പലയിടത്തും മലവെള്ളപ്പാച്ചിലുണ്ടായി. മന്ദംപൊട്ടി ക്രോസ് വേ കവിഞ്ഞത് മൂലം ഗതാഗതം തടസപ്പെട്ടു. മണ്ണാര്‍ക്കാട് തിരുവിഴാംകുന്നിലും കനത്ത മഴ തുടരുന്നു. തോടുകളും പുഴകളും കരവിഞ്ഞു. മീന്‍വല്ലം പ്രദേശത്ത് വനത്തിനുള്ളില്‍ കനത്ത മഴ പെയ്തതോടെ തുപ്പനാട് പുഴയും കരകവിഞ്ഞൊഴുകുകയാണ്. തെങ്കര സ്വദേശി ചന്ദ്രന്റെ ബൈക്ക് ഏഴാംവളവില്‍ ഒഴുക്കില്‍പ്പെട്ടു. ആളപായമില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close