KERALANEWS

പമ്പ നദിയിൽ വലിയ നീരൊഴുക്ക്; ശബരിമല ദര്‍ശനത്തിന് വരുന്നവര്‍ പമ്പയിൽ കുളിക്കരുത്

പത്തനംതിട്ട: അയ്യപ്പ ഭക്തർ പമ്പയിൽ കുളിക്കരുതെന്ന് നിർദ്ദേശം. ശബരിമല ദർശനത്തിന് വരുന്നവർ പമ്പ നദിയിൽ ഇറങ്ങരുതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. തുലാമാസ പൂജകൾക്കായി ശനിയാഴ്ച വൈകിട്ട് അഞ്ചുമണിക്ക് ശബരിമല നട തുറക്കും. ഞായറാഴ്ച പുലർച്ചെ അഞ്ചു മണി മുതൽ ഭക്തർക്ക് പ്രവേശനം അനുവദിച്ചിട്ടുണ്ട്.

ജില്ലയിൽ ശക്തമായ മഴയെ തുടർന്ന് പമ്പ നദിയിൽ വലിയ നീരൊഴുക്കാണ് അനുഭവപ്പെടുന്നത്. ഉയർന്ന പ്രദേശങ്ങളിൽ ഉരുൾപൊട്ടൽ സാധ്യത നിലനിൽക്കുന്നതിനാലും നദിയിൽ ഒഴുക്ക് കൂടാൻ സാധ്യത ഏറെയാണ്. നിലവിലെ സാഹചര്യത്തിൽ തീർത്ഥാടകർ അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. രാത്രി യാത്രകൾ ഒഴിവാക്കണമെന്ന് ജലവിഭവവകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. അപകടമേഖലയിലുള്ളവരെ മാറ്റിപ്പാർപ്പിക്കുന്ന നടപടികൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close