
സ്ത്രീകളുടെ വസ്ത്ര സ്വാതന്ത്ര്യം അവളുടേത് മാത്രമാണെന്ന് ചൂണ്ടിക്കാണിക്കുകയാണ് മറാഠി നടി ഹേമാംഗി കവി. സ്വന്തം വീടുകളിൽ പോലും പെൺകുട്ടികൾ ബ്രാ ധരിക്കാൻ നിർബന്ധിക്കപ്പെടുന്ന അവസ്ഥയെ കുറിച്ചാണ് ഹേമാംഗിയുടെ കുറിപ്പ്. ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ എന്നും അത് ധരിക്കാൻ ഇഷ്ടമില്ലാത്തവരെ വിമർശിക്കുന്നത് എന്തിനാണെന്നും താരം ഫേസ്ബുക്കിൽ പങ്കുവെച്ച പോസ്റ്റിൽ ചോദിക്കുന്നു.
നടിയുടെ പോസ്റ്റ് ഇങ്ങനെ:
ബ്രാ ധരിക്കാൻ ഇഷ്ടമുള്ളവർ അത് ധരിക്കട്ടെ, അത് അവരുടെ തീരുമാനമാണ്, പക്ഷെ എന്തുകൊണ്ടാണ് ബ്രാ ധരിക്കുന്നത് ഇഷ്ടമല്ലാത്തവരെ വിമർശിക്കുന്നത്. എന്തിനാണ് അത് അവരിൽ അടിച്ചേൽപ്പിക്കുന്നത്. പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്, ടിഷ്യൂ പേപ്പർ വച്ച് മറയ്ക്കുകയോ നിപ്പിൾ പാഡ് വയ്ക്കുകയോ ഒക്കെ ചെയ്യും. എന്തിനാണ് ഇത്രയേറെ കഷ്ടപ്പാട്?’
ബ്രാ ധരിക്കുന്നത് പല സ്ത്രീകൾക്കും അസ്വസ്ഥതയാണ്. ബ്രാ അഴിച്ചതിന് ശേഷം അവർ സ്വതന്ത്രമായി ശ്വാസമെടുക്കുന്നത് കാണുമ്പോൾ നിങ്ങൾക്ക് തന്നെ അവരോട് സഹതാപം തോന്നും. അവളുടെ വസ്ത്രധാരണത്തെ കുറിച്ച് വൃത്തികെട്ട രീതിയിൽ സംസാരിക്കുക, അതിനെക്കുറിച്ചുള്ള ഗോസിപ്പുകൾ പറയുക, ഇതൊക്കെ എന്തിനാണ്? ഇതിനെ കുറിച്ച് സംസാരിക്കാൻ മുതിർന്നാൽ സ്ത്രീകളാണ് വടിയുമെടുത്ത് മുന്നിൽ തന്നെ നിൽക്കുന്നത്. പുരുഷന്മാർ ഇത് ആസ്വദിക്കുകയും മിണ്ടാതിരിക്കുകയും ചെയ്യുന്നു.
പല പെൺകുട്ടികളും ബ്രാ ഉപയോഗിക്കുന്നതിലൂടെ അസ്വസ്ഥത അനുഭവിക്കുന്നു, അവർക്ക് താൽപ്പര്യമില്ലാത്തപ്പോൾ കൂടെ ഇറുകിയ ബ്രാ ധരിക്കേണ്ടതായി വരുന്നു. വീട്ടിൽ സ്വന്തം അച്ഛന്റെയും സഹോദരന്റെയും മുന്നിൽ പോലും ബ്രാ ധരിക്കണോ? എന്തുകൊണ്ട്? അതേ അച്ഛൻ മകളെ കുട്ടിക്കാലത്ത് പൂർണ്ണമായും നഗ്നനായി കണ്ടിരിക്കില്ലേ?
മൂത്തതോ ഇളയതോ ആയ സഹോദരന്മാരും കണ്ടിട്ടുണ്ട്, അപ്പോൾ പെൺകുട്ടികൾ വലുതാകുമ്ബോൾ അവരുടെ അവയവങ്ങൾ മനസ്സിനു നേരെ ബന്ധിപ്പിച്ച് മറയ്ക്കേണ്ടതിന്റെ ആവശ്യകത എന്താണ്? വളർന്നുവന്ന അവയവങ്ങൾ വീട്ടിലെ പുരുഷന്മാരുടെ അസ്വസ്ഥത കെടുത്തുന്നുണ്ടെങ്കിൽ അത് അവരുടെ തെറ്റല്ലേ? പെൺകുട്ടികളുടേത് ആകുന്നത് എങ്ങനെ? പെൺകുട്ടികൾ ജീവിക്കട്ടെ, അവർ സ്വതന്ത്രമായി ശ്വസിക്കട്ടെ!
6 Comments