NEWSTECHTop News

നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ? നമുക്ക് കണ്ടെത്താം; അറിഞ്ഞിരിക്കേണ്ടത് ഇവയൊക്കെ

വൈറസ് ബാധ (Malware) നമ്മുടെ കംപ്യൂട്ടറുകളും ഫോണുകളഉം കീഴടക്കുന്നത് തുടർകഥ ആവുകയാണ്. കംപ്യൂട്ടറുകളില്‍ വൈറസ് ബാധ ഉണ്ടാകുന്നത് സാധാരണമായ സംഭവമായിരുന്നു. എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകളിലും വൈറസ് ബാധ ഉണ്ടാകുന്നുണ്ട്. ഇത്തരം വൈറസ് ഫോണുകളിൽ കയറി പറ്റുന്നതോടെ ഉപയോക്താവിന്റെ രഹസ്യവിവരങ്ങളും മറ്റും വിറ്റ് കാശാക്കാൻ സാധിക്കും.

ഇതു മാത്രമല്ല ഇത്തരം വില്ലന്മാർ ഫോണിൽ വന്നെത്തുന്നതോടെ നമ്മുടെ ഫോണുകൾ കേടാവാനും സാധ്യതയുണ്ട്. ഫോണില്‍ വരുന്ന ആപ്പുകളുടെയും, അഡ്വെര്‍ടൈസ്‌മെന്റിന്റെയും രൂപത്തിൽ ഇത്തരം വൈറസുകള്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും. ചില വിരുധന്മാർ ഇത്തരത്തിലുള്ള വൈറസുകളെ ഉപയോഗിച്ച്‌ ഫോണ്‍ ലോക്ക് ആക്കുക വരെ ചെയ്യും.

ജനങ്ങൾക്കിടയിൽ പരക്കെയുള്ള തെറ്റായ ധാരണയാണ് ആന്‍ഡ്രോയിഡ് ഫോണുകളിലാണ് ഇത്തരം വൈറസുകള്‍ കൂടുതലായും ബാധിക്കുക എന്നത്. എന്നാല്‍ ഐഫോണുകള്‍ക്കും ഗുരുതരമായ രീതിയിൽ ഇത്തരം വൈറസുകള്‍ ബാധിക്കുമെന്നാണ് ഒരു പെന്‍സര്‍ റിപ്പോര്‍ട്ട് പറയുന്നത്. ഇതിന് ഉദാഹരണങ്ങളുമുണ്ട്. നിങ്ങളുടെ ഫോണിൽ വൈറസ് ഉണ്ടോ എന്നറിയാൻ നിലവിൽ എളുപ്പവഴികൾ ഇല്ല. എന്നാൽ ഫോണിലെ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ വൈറസ് ഉണ്ടോ എന്ന് നമുക്ക് മനസ്സിലാവും. അത് ഏതൊക്കെ എന്ന് നോക്കാം.

1) നിങ്ങളുടെ ഫോണില്‍ ഡാറ്റ ഉപയോഗം വളരെയധികം വര്‍ധിക്കുന്നുണ്ടെങ്കില്‍ അത് മാല്‍വെയര്‍ മൂലമാകാം. മാല്‍വെയര്‍ നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ എടുക്കുവാന്‍ ആപ്പുകള്‍ ഉപയോഗിക്കുന്നതും, ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതുമാകാം ഇതിന്റെ കാരണം.

2) ഇത്തരം അപ്ലിക്കേഷനുകള്‍ വളരെയധികം എനര്‍ജി ഉപയോഗിക്കുന്നതിനാല്‍ ബാറ്ററി വേഗത്തില്‍ തീരും.

3) സംശയാസ്പദമായ പോപ്പ്-അപ്പ് പരസ്യങ്ങള്‍ ഒരു വൈറസിന്റെ മറ്റൊരു ലക്ഷണമാണ്. നിരവധി സൈറ്റുകള്‍ക്ക് പോപ്പ്-അപ്പ് പരസ്യങ്ങള്‍ ഉണ്ടെങ്കിലും, ധാരാളമായി ഇത്തരം പരസ്യങ്ങള്‍ വരുന്നത് വൈറസ് ഉള്ളതിന്റെ സൂചനയാകാം.

4) നിങ്ങള്‍ കണ്ടിട്ടില്ലാത്ത ഡൌണ്‍ലോഡ് ചെയ്തിട്ടില്ലാത്ത ആപ്പുകള്‍ പെട്ടന്ന് നിങ്ങളുടെ ഫോണില്‍ കാണുകയാണെങ്കില്‍ അത് മാല്‍വയര്‍ ആകാന്‍ സാധ്യതയുണ്ട്.

5) നിങ്ങളുടെ ഫോണിന്റെ പെര്‍ഫോമന്‍സ് കുറയുന്നതും മാല്‍വെയറിന്റെ ലക്ഷണമാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close