AUTOMOTIVENEWS

2022 ആകുമ്പോൾ രാജ്യത്ത് 10,000 ഇവി ചാർജിം​ഗ് സ്റ്റേഷനുകൾ കൊണ്ടുവരും; പദ്ധതിയുമായി ഹീറോ ഇലക്‌ട്രിക്

ന്യൂഡൽഹി: രാജ്യത്ത് കൂടുതല്‍ ഇവി ചാര്‍ജിംഗ് സ്‌റ്റേഷനുകള്‍ ഒരുക്കാനുള്ള പദ്ധതിയുമായി ഇലക്‌ട്രിക് ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ ഇലക്‌ട്രിക്. 2022 ആകുമ്പോൾ രാജ്യത്ത് 10,000 ഇിവി ചാർജിം​ഗ് സ്റ്റേഷനുകൾ കൊണ്ടു വരാനാണ് ഹീറോ ഇലക്‌ട്രിക് ലക്ഷ്യമിടുന്നത്. ഈ പുതിയ നീക്കം കൊണ്ടു വരുന്നത് ഡല്‍ഹി ആസ്ഥാനമായുള്ള ഇവി ചാര്‍ജിംഗ് സൊല്യൂഷന്‍സ് സ്റ്റാര്‍ട്ടപ്പായ മാസിവ് മൊബിലിറ്റിയുമായുള്ള പങ്കാളിത്തത്തിലാണ്.

‘ഇന്ത്യന്‍ സര്‍ക്കാരിന്റെ സമീപകാല പ്രഖ്യാപനങ്ങള്‍ ഇവി വ്യവസായത്തെ അടുത്ത തലത്തിലേക്ക് നയിക്കാന്‍ സഹായിച്ചു. ഇവി സെഗ്മെന്റിലെ ഒരു മുന്‍നിര ബ്രാന്‍ഡ് എന്ന നിലയില്‍, ചാര്‍ജിംഗ് ഇന്‍ഫ്രാസ്ട്രക്ചറിന്റെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ കുറച്ച്‌ വര്‍ഷങ്ങളായി കുറഞ്ഞ നിരക്കില്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ നിര്‍മ്മിക്കാന്‍ ഹീറോ നിക്ഷേപം നടത്തിയിട്ടുണ്ട്. ‘ഹീറോ ഇലക്‌ട്രിക് സിഇഒ സോഹിന്ദര്‍ ഗില്‍ പറഞ്ഞു.

കമ്പനിയുടെ ഈ പുത്തൻ സജീകരണം എല്ലാ ഇവി കമ്പനി ഉടമൾക്കും ഉപയോ​ഗപ്പെടുത്താം എന്നും അതിലൂടെ നിര്‍മ്മാതാക്കള്‍ തമ്മിലുള്ള സ്റ്റാന്‍ഡേര്‍ഡൈസേഷനെ സഹായിക്കുമെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. 1650 ചാര്‍ജിംഗ് സ്റ്റേഷനുകളാണ് ഹിറോ ഒരുക്കിയിട്ടുള്ളത്. മാസിവ് മൊബിലിറ്റിയുമായുള്ള ഈ ബന്ധം ഞങ്ങളുടെ ലക്ഷ്യത്തിലെത്താനുള്ള ശ്രമങ്ങള്‍ക്ക് ഊര്‍ജമേകും. ഈ പങ്കാളിത്തം ഒരു കമ്പനി എന്ന നിലയില്‍ ഹീറോയ്ക്ക് മാത്രമല്ല, വ്യവസായത്തിനും ഗുണം ചെയ്യും, ഗില്‍ കൂട്ടിച്ചേര്‍ത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close