KERALANEWS

കേരളത്തിന്റെ മുക്കിലും മൂലയിലും കൊടിമരങ്ങൾ; പൊതു ഇടങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെ വിമർശിച്ച് ഹൈക്കോടതി

കൊച്ചി: പൊതു ഇടങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി വിധി. കേരളത്തിന്റെ മുക്കിലും മൂലയിലും പൊതു ഇടങ്ങളിലുമെല്ലാം കൊടിമരങ്ങളാണെന്ന് കോടതി വിമർശിച്ചു.

പൊതു സ്ഥലങ്ങളിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് പലപ്പോഴും ക്രമസമാധാന പ്രശ്നനങ്ങളിലേക്ക് നയിക്കുന്നു.റോഡ് അരികിലും പൊതു സ്ഥലങ്ങളിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ചോദിച്ചു. ഇത്തരത്തിൽ അനധികൃതമായി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിർത്തലാക്കണമെന്നും കോടതി നിർദേശിച്ചു. ഇത്തരത്തിൽ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് ഭൂസംരക്ഷണ നിയമത്തിന് വിരുദ്ധമാണെന്നും കോടതി പറഞ്ഞു.

മന്നം ഷുഗർമില്ലിന്റെ കവാടത്തിൽ സ്ഥാപിച്ച് കൊടിമരങ്ങൾ നീക്കം ചെയ്യണമെന്ന ഹർജിയിലാണ് ഹൈക്കോടതി ഇടപടെൽ. തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിയെ കേസിൽ കോടതി കക്ഷി ചേർത്തു. കേസിൽ നവംബർ ഒന്നിന് സർക്കാർ നിലപാട് അറിയിക്കണമെന്നും കോടതി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close