കൊച്ചി: ശബരിമലയിലെ വെർച്വൽ ക്യൂ സംബന്ധിച്ച് കേരള സർക്കാരിനെ വിമർശിച്ച് ഹൈക്കോടതി. ശബരിമലയിൽ വെർച്വൽ ക്യൂ ഏർപ്പെടുത്താൻ സർക്കാരിന് എന്താണ് അധികാരമെന്നാണ് ഹൈക്കോടതി ചോദിച്ചിരിക്കുന്നത്. സർക്കാരിന് എന്താണ് ക്ഷേത്ര കാര്യങ്ങളിൽ പങ്ക് എന്ന് ചോദിച്ച കോടതി, നിയന്ത്രണം ഏർപ്പെടുത്തേണ്ടത് ദേവസ്വം ബോർഡാണ് എന്ന് പറയുകയും ചെയ്തു.
വെർച്വൽ ക്യൂ ഏർപ്പെടുത്താൻ കോടതിയുടെ അനുമതി തേടിയിരുന്നു എന്നും ഹൈക്കോടതി ചോദിച്ചു. അതേസമയം; ഭക്തരുടെ സുഗമമായ ദർശനത്തിനാണ് വെർച്വൽ ക്യൂ എന്ന് സർക്കാർ കോടതിയിൽ അറിയിച്ചു. ഇക്കാര്യത്തിൽ ചൊവ്വാഴ്ചയ്ക്കകം വിശദമായ മറുപടി നൽകാൻ സർക്കാരിന് ഹൈക്കോടതി നിർദ്ദേശം നൽകി.
ശബരിമലയിലെ വെർച്വൽ ക്യൂവുമായി ബന്ധപ്പെട്ട് ദിവസങ്ങൾക്ക് മുമ്പ് കോൺഗ്രസ്സ് നേതാവ് രമേശ് ചെന്നിത്തല സർക്കാരിനെ വിമർശിച്ചിരുന്നു.