KERALANEWS

തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പോലിസ് സംരക്ഷണം നൽകണമെന്നു ഹൈക്കോടതി

കൊച്ചി: തൃക്കാക്കര നഗസഭാധ്യക്ഷ അജിതാ തങ്കപ്പന് പോലിസ് സംരക്ഷണം നൽകണമെന്നു ഹൈക്കോടതിയുടെ നിർദ്ദേശം. അജിതാ തങ്കപ്പൻ നൽകി നൽകിയ ഹർജിയിലാണ് നടപടി.

നഗരസഭാ ചെയർപേഴ്‌സൻ എന്ന നിലയ്ക്ക് നൽകിയ ഹരജിയിൽ പോലിസ് സംരക്ഷണത്തിനു ഉത്തരവുണ്ടായിരുന്നെങ്കിലും പോലിസിന്റെ ഭാഗത്തു നിന്നു സഹകരണ കുറവുണ്ടായ സാഹചര്യത്തിലാണ് വീണ്ടും ഹർജി നൽകിയതെന്നു അഭിഭാഷകൻ കോടതിയിൽ അറിയിച്ചു. ഇതേ തുടർന്നാണ് ഔദ്യോഗിക കൃത്യനിർവഹണത്തിനാവശ്യമായ സംരക്ഷണം നൽകണമെന്നു കോടതി നിർദ്ദേശിച്ചത്.

തന്റെ ജീവനും സ്വത്തിനും ഭീഷണിയുണ്ടെന്നും ഭയമില്ലാതെ ജീവിക്കാൻ സംരക്ഷണം നൽകണമന്നും ഹർജിക്കാരി കോടതിയിൽ ആവശ്യപ്പെട്ടു.എന്നാൽ നഗരസഭാധ്യക്ഷയുടെ ജീവന് ഭീഷണിയില്ലെന് സർക്കാർ അറിയിച്ചു. ഹരജിയിൽ വിശദീകരണം അറിയിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു.പ്രതിപക്ഷ കൗൺസിലർമാരിൽ നിന്നും തനിക്ക് ജീവനു ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് നഗരസഭാധ്യക്ഷ കോടതിയെ സമീപിച്ചത്.

പ്രതിപക്ഷ കൗൺസിലർമാർ തന്നെ തടഞ്ഞുവച്ച്‌ കൈയ്യേറ്റം ചെയ്തതായും അജിത തങ്കപ്പൻ ഹർജിയിൽ പറഞ്ഞിട്ടുണ്ട്. നഗരസഭയുടെ സുഗമമായ നടത്തിപ്പിനാവശ്യമായ സുരക്ഷ ഒരുക്കണമെന്ന ഹൈക്കോടതി ഉത്തരവ് പോലീസ് പാലിക്കുന്നില്ലെന്നും ഹർജിക്കാരി ചൂണ്ടിക്കാട്ടി.ഹർജി 16 ന് വീണ്ടും പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close