KERALANEWSTrending

ആറ്റ് നോറ്റ് നാട്ടിലൊരു ഹൈമാസ്റ്റ് വിളക്ക് വന്നു; രണ്ട് ദിവസത്തിനുള്ളിൽ തന്നെ ഹൈമാസ്റ്റ് വിളക്കിന്റെ തൂൺ മോഷണം പോയി!; മ്മക്ക് യോഗല്യന്ന് ട്രോളും

കാടാച്ചിറ: പുതുതായി സ്ഥാപിക്കാൻ എത്തിച്ച ഹൈമാസ്റ്റ് വിളക്കിന്റെ തൂൺ കാണാനില്ല. കടമ്പൂർ പഞ്ചായത്തിലെ കാടാച്ചിറ–മമ്മാക്കുന്ന് റോഡ് ജംക്‌ഷനിൽ പുതുതായി സ്ഥാപിക്കാൻ എത്തിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഇരുമ്പ് തൂണാണ് മോഷണം പോയത്. മുഖ്യമന്ത്രിയുടെ മണ്ഡലം വികസന ഫണ്ടിൽ നിന്നാണ് ലൈറ്റ് അനുവദിച്ചത്. പഞ്ചായത്തധികൃതർ പൊലീസിൽ പരാതി നൽകി. കാടാച്ചിറ–മമ്മാക്കുന്ന് റോഡ് ജംക്‌ഷനിൽ ആവശ്യത്തിന് തെരുവു വിളക്കുകൾ ഇല്ലാത്തതിനാൽ കൂരിരുട്ടാണ്.

സംസ്ഥാന പാതയിൽ നിന്ന് മമ്മാക്കുന്ന് റോഡിലേക്ക് തിരിയുന്ന കവലയിൽ മുഴുവൻ സമയ വാഹനത്തിരക്കും ഉണ്ട്. ചാല ബൈപാസിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുമ്പോൾ കാടാച്ചിറ മമ്മാക്കുന്ന് ജംക്‌ഷൻ വഴിയാണ് ഭാരവാഹനങ്ങളും ദീർഘദൂര വാഹനങ്ങളും തലശ്ശേരി ഭാഗത്തേക്ക് പോകുന്നത്. ജംക്‌ഷനിലെ രാത്രികാല കൂരിരുട്ടിന് പരിഹാരമായി ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന് നാട്ടുകാർ ഏറെ മുറവിളി കൂട്ടിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close