INDIANEWSTop News

ഹിമാചലിലെ കിന്നൗറിൽ മണ്ണിടിച്ചിൽ: ബസുൾപ്പടെയുള്ള വാഹനങ്ങൾ മണ്ണിനടിയിൽ; മുപ്പതോളം ആൾക്കാർ മണ്ണിനടിയിലെന്ന് പ്രാദേശിക പോലീസ് വൃത്തങ്ങൾ

ഹിമാചൽ പ്രദേശ്: ഹിമാചൽ പ്രദേശിലെ കിന്നൗർ ജില്ലയിൽ ദേശീയ പാതയിൽ ഉണ്ടായ കനത്ത മലയിടിച്ചിൽ ബസുൾപ്പടെ മണ്ണിനടിയിലായി. കൂറ്റൻ പാറകൾ ഉൾപ്പെടെ പാതയിലേക്ക് വീഴുകയായിരുന്നു. അപകടത്തിൽ ഒരാൾ മരിച്ചതായും മുപ്പതോളം പേർ മണ്ണിൽ മൂടപെട്ടതായുമാണ് പുറത്തു വരുന്ന വാർത്തകൾ.  കിന്നൗറിലെ റെകോങ് പിയോ- ഷിംല ഹൈവേയിൽ ഉച്ചയ്ക്ക് 12.45 നാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഒരു ട്രക്കും സർക്കാർ ബസും ഉൾപ്പെടെയുള്ള വാഹനങ്ങളാണ് മണ്ണിടിച്ചിലിൽ പെട്ടത്. ഷിംലയിലേയ്ക്ക് പോകുന്ന ബേസിൽ നാല്പതോളം പേർ ഉണ്ടായിരുന്നതായി പറയപ്പെടുന്നു.

മുപ്പതോളം ആൾക്കാർ മണ്ണിനടിയിൽ പെട്ടിരിക്കാം എന്നതാണ് പ്രാദേശിക പോലീസ് വൃത്തങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം. ഡ്രൈവറടക്കം ആറുപേരെ നിലവിൽ രക്ഷപെടുത്തിയതായും വിവരം ലഭിക്കുന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസിന്റെ (ITBP) ടീമുകളെ അപകടം നടന്ന പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. കൂടാതെ ദേശീയ ദുരന്ത നിവാരണ സേനയേയും വിളിച്ചിട്ടുണ്ടന്ന് മുഖ്യമന്ത്രി ജയ് റാം താക്കൂർ പറഞ്ഞു. 

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close