KERALANEWSTop News

“എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി”: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്കുള്ള മടങ്ങി വരവിന്റെ സൂചനകൾ നൽകുകയാണ് ചെറിയാന്‍ ഫിലിപ്പ്. മുസ്ലിംലീഗ് നേതാവായിരുന്ന അവുക്കാദര്‍കുട്ടി നഹയുടെ പേരിലുള്ള പുരസ്‌കാരം മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടയിൽ നിന്ന് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. അതേ സമയം ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്വം ഉമ്മന്‍ചാണ്ടി ഏറ്റെടുത്തു.

ഇപ്പോഴും തന്റെ രക്ഷകര്‍ത്താവ് ഉമ്മന്‍ചാണ്ടിയാണെന്നായിരുന്നു ചെറിയാന്‍ ഫിലിപ് പ്രതികരിച്ചത്. ‘ഉമ്മന്‍ചാണ്ടിയുടെ രക്ഷാകര്‍തൃത്വം ഇനിയും തനിക്ക് വേണം. അന്ന് അദ്ദേഹം എന്റെ രക്ഷകര്‍ത്താവായിരുന്നു. പിന്നീട് അദ്ദേഹത്തിന് എതിരെ മത്സരിച്ചു. അദ്ദേഹം തന്നെയാണ് ഇപ്പോഴും എന്റെ രക്ഷകര്‍ത്താവ് എന്ന് ഇപ്പോള്‍ മനസിലായി. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തില്‍ യാഥാര്‍ഥ്യമായി’- ചെറിയാന്‍ ഫിലിപ്പിന്റെ വാക്കുകള്‍ ഇങ്ങനെ.

സിപിഎമ്മുമായി അകലുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെ ചെറിയാന്‍ ഫിലിപ്പ് ഉമ്മന്‍ ചാണ്ടിയുമൊത്ത് പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയായിരുന്നു തിരുവനന്തപുരത്ത് നടന്നത്. ‘രണ്ട് പതിറ്റാണ്ടിന് ശേഷമാണ് ഞങ്ങള്‍ രണ്ടുപേരും ഒരേ വേദിയില്‍ വരുന്നത്. നിലവില്‍ സമാനചിന്താഗതിക്കാരാണ്. ചെറിയാന്‍ ഫിലിപ് കോണ്‍ഗ്രസ് വിടാന്‍ ഇടയായതിന്റെ ഉത്തരവാദിത്തമേല്‍ക്കുന്നു. ചെറിയാന് സീറ്റ് ഉറപ്പാക്കാന്‍ താന്‍ ഉള്‍പ്പെടെയുള്ള നേതൃത്വം ശ്രമിക്കേണ്ടിയിരുന്നു. തനിക്കാണ് തെറ്റുപറ്റിയത്’- ഉമ്മന്‍ചാണ്ടി പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close