INSIGHTWORLD

അക്ഷരത്തെറ്റിൽ നിന്നുണ്ടായ ഗൂഗിൾ ; ബാക്ക്റബ് ഗൂഗിളായ കഥ

ഒന്നിന് ശേഷം പത്ത് പൂജ്യങ്ങൾ ഇട്ടാലുള്ള സംഖ്യ എത്ര വലുതാണ്. ആ സംഘ്യ സൂചിപ്പിക്കുന്നതാണ് ഗൂഗോൾ എന്ന പദം. ഈ ഗൂഗോൾ എന്ന പദത്തിൽ നിന്നാണ് ഗൂഗിൾ രൂപം കൊണ്ടത്. ഗൂഗിളിന് രൂപം നൽകിയ ലാറി പേജും സെർജി ബ്രിന്നും ആദ്യം ഇടാനിരുന്ന പേര് backrub എന്നാണ്. എന്നാൽ ആ പേരിൽ അവർ പൂർണ തൃപ്തരായിരുന്നില്ല. തങ്ങളുടെ സെർച്ച് എഞ്ചിന്റെ പരിപൂർണ ആശയം ഉള്ളടക്കാൻ പറ്റിയ ഒരു പേരിനായി അവർ അന്വേഷിച്ചു കൊണ്ടിരുന്നു. അങ്ങനെയാണ് ഗൂഗോൾ (googol) എന്ന മാത്തമാറ്റിക്കൽ സംജ്ഞയിലേക്ക് അവർ എത്തുന്നത്. എന്നാൽ അവരുടെ സുഹൃത്തുക്കളിലൊരാൾ അതിനെ തെറ്റി വായിച്ചാണ് ഗൂഗിൾ(google) ഉണ്ടാകുന്നത്. തെറ്റി വായിച്ചെങ്കിലും ലാറിക്ക് അത് ഇഷ്ടപ്പെടുകയും എത്രയും പെട്ടെന്ന് അത് രജിസ്റ്റർ ചെയ്യുകയുമായിരുന്നു. ഇപ്പോൾ ഗൂഗിളിന് പകരം googel എന്നോ gogle എന്നോ ഒക്കെ ടൈപ്പ് ചെയ്താലും നമുക്ക് ഗൂഗിളിലേക്ക് പോകാം. നമുക്ക് അക്ഷരത്തെറ്റുകൾ വന്നാലും കൃത്യമായ വെബ്സൈറ്റ് ഡൊമൈനിലേക്ക് അവർ വഴി തിരിച്ചുവിടും. ഇന്ന് ലോകത്തിലെ ഏറ്റവും വിശാലമായ തിരച്ചിൽ സംവിധാനമാണ് ഗൂഗിൾ. 1998 ൽ രൂപീകൃതമായ ഗൂഗിളിന് ഇന്ന് 23 വയസ് തികയുന്നു. ഒരു സർവകലാശാലയിൽ ഉപയോഗിക്കാനായി രൂപം കൊടുത്ത ഗൂഗിൾ ഇന്ന് ലോകത്തിലെ തന്നെ പ്രധാന കമ്പനികളിൽ ഒന്നാണ്. ഇന്ത്യൻ വംശജനായ സുന്ദർ പിച്ചൈ ആണ് നിലവിലെ ഗൂഗിൾ സി.ഇ.ഒ. ഇപ്പോൾ ആൽഫബെറ്റ് എന്ന് പേരിട്ട പുതിയ കമ്പനിയിലെ ഉപകമ്പനിയാണ് ഗൂഗിൾ. ഗൂഗിളിന്റെ പലവിധ സേവനങ്ങൾ ഇപ്പോൾ ലഭ്യമാണ്. പരകോടി വിവരങ്ങൾ അടുക്കി വെച്ചിരിക്കുന്ന അറിവിന്റെ കലവറയായ ഗൂഗിളിന് ജന്മദിനാശംസകൾ.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close