
നേതാജി സുഭാഷ് ചന്ദ്രബോസ് രാജ്യത്തിന്റെ ധീരപുത്രനെന്ന് അനുസ്മരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നേതാജിയുടെ ഓര്‍മകള്‍ തലമുറകള്‍ക്ക് പ്രചോദനമാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു. നേതാജിയുടെ 125 ാം ജന്മവാര്ഷികത്തിന്റെ ഭാഗമായി ഇന്ത്യാഗേറ്റില്‍ നേതാജിയുടെ ഹോളോഗ്രാം പ്രതിമ അനാച്ഛാദനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹോളോഗ്രാം പ്രതിമയുടെ സ്ഥാനത്ത് ഗ്രാനൈറ്റ് പ്രതിമ ഉടന്‍ സ്ഥാപിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. നേതാജിയുടെ ആദർശങ്ങളും ത്യാഗവും ഓരോ ഇന്ത്യക്കാരനും എന്നും പ്രചോദനമാണെന്ന് പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നടന്ന അനുസ്മരണ പരിപാടിയില്‍ രാഷ്ട്രപതി റാംനാഥ് കോവിന്ദ് പറഞ്ഞു. കേന്ദ്രമന്ത്രിമാരും എം.പിമാരും നേതാജിക്ക് പാര്‍ലമെന്റില്‍ ശ്രദ്ധാഞ്ജലിയര്‍പ്പിച്ചു.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..