Breaking NewsKERALANEWS

നടുറോഡിലിട്ട് യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഹോം​ഗാർഡ്; ദൃശ്യങ്ങൾ പുറത്ത്

മലപ്പുറം: നിലമ്പൂരിൽ യുവാവിനെ ക്രൂരമായി മർദ്ദിച്ച് ഹോം ഗാർഡ്. മദ്യപിച്ച് ബഹളമുണ്ടാക്കിയെന്നാരോപിച്ചായിരുന്നു മർദ്ദനം. ഹോം ഗാർഡ് സെയ്തലവിയാണ് യുവാവിനെ നടുറോഡിൽ വച്ച് അടിച്ചത്. യുവാവിനെ അടിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങളും പുറത്തു വന്നു.

യുവാവിനെ സെയ്തലവി വീണ്ടും വീണ്ടും അടിക്കുന്നതും, നില തെറ്റി യുവാവ് റോഡിൽ വീഴുന്നതും ദൃശ്യങ്ങളിൽ കാണാം. കാര്യമായ പ്രകോപനം യുവാവിന്റെ ഭാഗത്ത് നിന്നുണ്ടായതായി വീഡിയോയിൽ കാണുന്നില്ല. ഹോംഗാർഡ് സെയ്തലവിയെ സർവീസിൽ നിന്നും മാറ്റി നിർത്തിയതായി നിലമ്പൂർ എസ്എച്ച്ഒ അറിയിച്ചു. യുവാവിനെ ഇത് വരെ കണ്ടെത്താനായിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close