MoviesNEWS

മലയാളത്തിന്റെ ‘ഹോം’ ഇനി ഹിന്ദിയിലേക്ക് ; വിവരം പങ്കുവെച്ച് വിജയ് ബാബു

കോവിഡ് കാലത്ത് ഒരുപാട് മലയാള സിനിമകൾ ഒ.ടി.ടിയിൽ റീലീസ് ആയിരുന്നു. അവയിൽ നിരവധി ചിത്രങ്ങൾ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. ഇങ്ങനെ ഈ ഓഗസ്റ്റ് 19ന് ആമസോൺ പ്രൈമിലൂടെ പ്രേക്ഷർക്ക് മുന്നിലെത്തിയ ചിത്രമാണ് ‘ഹോം’. റോജിൻ തോമസ് തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രം നിർമ്മിച്ചത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവായിരുന്നു. ഇന്ദ്രൻസും മഞ്ജു പിള്ളയും ശ്രീനാഥ് ഭാസിയും നെസ്‌ലെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ആസ്വാദകർക്കിടയിൽ വൻ സ്വീകാര്യത നേടിയിരുന്നു. ഇപ്പോൾ ചിത്രം ഹിന്ദിയിലേക്ക് റീമേക്കിനായി ഒരുങ്ങുകയാണ്.

നിർമ്മാതാവ് വിജയ് ബാബു തന്നെയാണ് ഇക്കാര്യം വ്യകത്മാക്കിയത്. മുംബൈ ആസ്ഥാനമായ പ്രവർത്തിക്കുന്ന അബൻടൻഷ്യ എന്ന കമ്പനിയാണ് ചിത്രത്തിന്റെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരിക്കുന്നത്. നേരത്തെ വിജയ് ബാബുവിന്റെ തന്നെ നിർമ്മാണത്തിൽ ഒരുങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൻറെ റീമേക്ക് അവകാശങ്ങൾ സ്വന്തമാക്കിയിരുന്നതും ഇവരായിരുന്നു. അർത്ഥവത്തായ കഥപറച്ചിൽ ഹൃദയസ്പർശിയായ വിനോദവുമായി സംയോജിപ്പിക്കുന്നതിൽ അബൻടൻഷ്യ എന്റർടൈൻമെന്റ് വിശ്വസിക്കുന്നു. അതിന്റെ ഭാഗമാണ് ഹോമിന്റെ റീമേക്കും എന്നാണ് നിർമ്മാതാവ് വിക്രം മൽഹോത്ര പറഞ്ഞത്.

റീമേക്കിൽ മറ്റ് അണിയറപ്രവർത്തകരുടെ കാര്യം വെളിപ്പെടുത്തിയിട്ടില്ല.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close