KERALANEWS

തേനീച്ചക്കൂട് പരുന്ത് റാഞ്ചി; താഴെവീണതോടെ ആക്രമണം; 15 പേർക്ക് കുത്തേറ്റു

കിഴിശ്ശേരി: പരുന്ത് റാഞ്ചിയ തേനീച്ചക്കൂട് താഴെയിട്ടതോടെ പതിനഞ്ചോളം പേർക്ക് തേനികളുടെ കുത്തേറ്റു. കുഴിമണ്ണ മൂന്നാം വാർഡിൽ മുണ്ടംപറമ്പ് പൊറ്റമ്മക്കുന്നത്ത് ഫർണിച്ചർ തൊഴിലാളികൾക്കാണ് കുത്തേറ്റത്. ഇവരിൽ എട്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബാക്കി ഉള്ളവർ കിഴിശ്ശേരി പ്രാഥമിക ആശുപത്രിയിൽ ചികിത്സ നേടി. എല്ലാവരെയും ഡിസ്ചാർജ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്കായിരുന്നു സംഭവം. ഇവർ ജോലി ചെയ്യുന്ന ഷെഡിന് 100 മീറ്റർ ദൂരത്തുള്ള മരത്തിലുള്ള കൂട് പരുന്ത് റാഞ്ചി ഷെഡിന്റെ ഭാഗത്തേക്ക് പറന്നതാണ് തൊഴിലാളികൾക്ക് വിനയായത്. ഷെഡിന് മുകളിൽ തേനീച്ചക്കൂട് വീണതോടെ ഇവ കൂട്ടമായി ആക്രമിക്കുകയായിരുന്നു.

ഫർണിച്ചർ ഷെഡ് ഉടമ മുണ്ടംപറമ്പ് പുല്ലുപറമ്പൻ കൊട്ടക്കാട്ടിൽ അബൂബക്കർ, ഇതര സംസ്ഥാന തൊഴിലാളിയായ ഷരീഫ് എന്നിവർക്കാണ് അധികം കുത്തേറ്റത്. നേരത്തെ വാഹനാപകടത്തിൽ പരിക്കേറ്റ് കാലുകൾക്ക് അവശതയുള്ള അബുബക്കറിന് ഓടി രക്ഷപ്പെടാനാൻ സാധിക്കാതായതോടെ തേനീച്ചകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. കുത്തേറ്റവരിൽ പകുതിയിലധികം പേർ ഫർണിച്ചർ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളാണ്. കു​ത്തേ​റ്റ സ്വ​ഭാ​വം ക​ണ്ടി​ട്ട് കാ​ട്ടു​തേ​നീ​ച്ച​ക​ളു​ടെ രൂ​പ​ത്തി​ലു​ള്ള വ​ലി​യ തേ​നീ​ച്ച​ക​ളാ​കാം അ​ക്ര​മി​ച്ച​തെ​ന്നാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ പ​റ​യു​ന്ന​ത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close