KERALANEWS

പൊലീസിലെ ഉന്നതരെ തേന്‍കെണിയില്‍ പെടുത്തി യുവതി വിലസുന്നതായി ഇൻറലിജൻസ് റിപ്പോർട്ട്; ഒരു മുൻമന്ത്രിക്കെതിരെയും ആരോപണം ഉന്നയിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കിയെന്ന് ആരോപണം

തിരുവനന്തപുരം. സംസ്ഥാനത്തെ പൊലീസ് സേനയിലെ ഉന്നതരെ ഹണിട്രാപ്പിൽ പെടുത്തിയ യുവതിക്കെതിരെ ഇന്റലിജൻസ് റിപ്പോർട്ട്. തലസ്ഥാനം കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിത കൊല്ലം അഞ്ചൽ സ്വദേശിനിയാണ്. 2012മുതൽ ഒരേ തരത്തിൽ നിരവധി പൊലീസ് ഉദ്യോഗസ്ഥരെ ഹണിട്രാപ്പിൽപെടുത്തിയിട്ടുണ്ട്.

സബ് ഇൻസ്‌പെക്ടർമുതൽ ഐജി വരെയുള്ളവരുമായി ബന്ധം സ്ഥാപിച്ച ഇവർ ഇടക്ക് കഴിഞ്ഞ മന്ത്രിസഭയിലെ ഒരു മന്ത്രിക്കെതിരെയും ആരോപണം ഉന്നയിച്ച് സാമ്പത്തികനേട്ടം ഉണ്ടാക്കിയതായാണ് വിവരം.നിരവധി ഉദ്യോഗസ്ഥർ ആത്മഹത്യയുടെ വക്കിലാണെന്നും റിപ്പോർട്ട് ഉണ്ട്.

പൊലീസിൽ നിരവധി ഓഫീസർമാരുമായി ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. ചാറ്റുകളും വോയ്‌സ് ക്‌ളിപുകളും ബന്ധത്തിന്റെ മറ്റ് തെളിവുകളും പുറത്തുവിടുമെന്ന പേരിൽ ലക്ഷങ്ങൾ വാങ്ങിയെടുക്കുകയാണ് രീതി. പൊലീസ് സമൂഹമാധ്യമഗ്രൂപ്പുകളിൽ ഇവരെപ്പറ്റിയുള്ള പരാമർശങ്ങൾ പലതവണ ഉണ്ടായിട്ടുണ്ട്. പൊലീസ് ഓഫീസർമാർ ഇവരുടെ കാര്യങ്ങൾക്കായി ആത്മാർഥമായി വിളിക്കുന്ന വോയ്‌സ് ക്‌ളിപുകളും പുറത്തായി. ട്രിപ്പിൾ ലോക്ഡൗൺ നിലവിലിരിക്കെ കൊച്ചിവരെ പോകാൻ പ്രത്യേക പാസ് സംഘടിപ്പിച്ചസംഭവമുണ്ട്.ഇടക്കാലത്ത് ഒരു സിനിമാ സംവിധായകനെയും ചില ധനികരെയും ലക്ഷ്യമിട്ടിരുന്ന ഇവർക്ക് പരാതി നൽകി എന്ന പേരിൽ ഭീകരതയുടെ അന്തരീക്ഷം ഒപ്പിക്കാൻ പൊലീസ് ഓഫീസർമാരുടെ വിളിഎത്തുമത്രേ.ഇതു കൂടിയാകുമ്പോൾ പണം കൊടുത്ത് ഊരുകയാണ് രീതി. ഇതിലും പൊലീസിന് പങ്കാളിത്തമുണ്ടോ എന്നും അന്വേഷണമുണ്ട്.

ഇവരുടെ കുറ്റകൃത്യങ്ങളിൽ സ്ഥിരം കൂട്ടാളിയെന്ന് പൊലീസ് തന്നെ വിശേഷിപ്പിക്കുന്ന ആൺ സുഹൃത്തിന്റെ വിവാഹത്തിന് നിരവധി പൊലീസ് ഓഫീസർമാർ പങ്കെടുത്തിരുന്നു. വിരോധമുള്ള ഓഫീസർ മാർക്ക് പണികൊടുക്കാൻ ഇവരെ നിയോഗിക്കുകയും ബന്ധപ്പെടുത്തികൊടുക്കുകയും ചെയ്യുന്ന രീതിയുണ്ടത്രേ.കുറേ നാളത്തെ പരിചയത്തിനുശേഷം കുടുംബം കലക്കിക്കളയുമെന്ന മട്ടിൽ ഭീഷണി ആരംഭിക്കും. അത് പിന്നീട് കൂടുതൽ അബദ്ധങ്ങളിലാണ് അവസാനിക്കുക. പൊലീസിലെ ക്രിമിനൽ ബന്ധം മാഫിയാ ബന്ധമെന്ന തരത്തിൽ വളർന്നതിന്റെ ഉദാഹരണമായി ഇത്തരം ഇടപാടുകളെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അന്വേഷണം നീണ്ടാൽ ഉന്നതർക്കു കൂടിയാണ് കേട് എന്നതിനാൽ ഉന്നത തലത്തിലേക്ക് എത്താതെ പരാതി അവസാനിക്കുകയാണ്. എന്നാൽ ‘ഈ വൈറസിനെ പൂട്ടണം’ എന്നമട്ടിൽ സൗഹൃദം നടിച്ച് മുഴുവൻ വിവരങ്ങളും ചോർത്തിയ ചില യുവ ഓഫീസർമാരാണ് ഇപ്പോൾ ഈ വനിതക്കും സംഘത്തിനുമെതിരെ രംഗത്തുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close