KERALANEWS

കളമശേരിയില്‍ കനത്ത മഴയിൽ ഇരുനില വീട് ചരിഞ്ഞുവീണു; അയൽവാസികളുടെ സമയോചിതമായ ഇടപെടൽ മൂലം തലനാരിഴക്ക് രക്ഷപെട്ട് അമ്മയും മകളും

കൊച്ചി: കളമശ്ശേരിയിൽ കനത്ത മഴക്കിടെ ഇരുനില വീട് ചെരിഞ്ഞു അടുത്ത വീട്ടിലേക്ക് ചാഞ്ഞുനിന്നു. വീട് ചരിഞ്ഞു മറിയുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ അടിയന്തരമായി ഇടപെട്ടതോടെയാണ് അപകടം ഒഴിവായത്. കൂനംതൈ ബീരാക്കുട്ടി റോഡിൽ പൂക്കൈതയിൽ ഹംസയുടെ വീടാണ് ഇന്നു രാവിലെ ആറുമണിയോടെ പൂർണമായും ചെരിഞ്ഞ് മറ്റൊരു വീടിനു മുകളിൽ തങ്ങിനിൽക്കുന്നത്.

സംഭവ സമയത്ത് വീട്ടുടമസ്ഥരായ അമ്മയും മകളുമാണ് അകത്തുണ്ടായിരുന്നത്. ഗൃഹനാഥൻ രാവിലെ തന്നെ പുറത്തു പോയിരുന്നു. മെറ്റൽ ഇറക്കുമ്പോൾ ഉള്ളതുപോലെയുള്ള ശബ്ദം കേട്ട് ശ്രദ്ധിച്ച നാട്ടുകാരാണ് വീടു ചെരിയുന്നത് തിരിച്ചറിഞ്ഞത്. ഉടൻ തന്നെ ഇവർ ആളുകളെ പുറത്തെത്തിച്ചു. സംഭവം അറിഞ്ഞ് ജനപ്രതിനിധികളും പൊലീസും സ്ഥലത്തെത്തിയിട്ടുണ്ട്.

പൂർണമായും തകർന്ന വീടു പൊളിച്ചു നീക്കുന്നതിനാണ് ശ്രമം. അകത്തുണ്ടായിരുന്ന സാധനങ്ങൾ എടുത്തു നീക്കിയിട്ടുണ്ട്. സമീപത്തെ വീടിനു കാര്യമായ ക്ഷതം സംഭവിച്ചിട്ടില്ല എന്നാണ് അറിയുന്നത്. പഴയ വീടാണ് ഇതെന്നും പഴക്കം മൂലമുള്ള ബാലാശയമാവാം അപകടകാരണമെന്നുമാണ് അയൽവാസികൾ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close