KERALANEWS

മൃഗശാലയിൽ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവം; ജീവനക്കാരന്റെ കുടുംബത്തിന് എത്രയും വേഗം നഷ്ട പരിഹാരം നൽകണം: മനുഷ്യാവകാശ കമ്മീഷൻ

തിരുവനന്തപുരം: തിരുവനന്തപുരം മൃഗശാലയിൽ കൂട് വ്യതിയാക്കുന്നതിനിടെ പാമ്പ് കടിയേറ്റ് ജീവനക്കാരൻ മരിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. പാമ്പ് കടിയേറ്റ് മരിച്ച എ ഹർഷാദിന്റെ കുടുംബത്തിന് കാലതാമസം കൂടാതെ നഷ്ടപരിഹാരം നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ. കമ്മീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്ക് മ്യൂസിയം – മൃഗശാലാ ഡയറക്ടർക്കും ചീഫ് സെക്രട്ടറിക്കുമാണ് ഉത്തരവ് നൽകിയത്.

ഹർഷാദിന്റെ മരണത്തിൽ അദ്ദേഹത്തിന്റെ പിതാവ് ദുരൂഹത സംശയിക്കുന്നു. അതിനാൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പിതാവിന്റെ വാദങ്ങൾ കൂടി പരിശോധിച്ചിട്ടു വേണം മ്യൂസിയം അന്തിമ റിപ്പോർട്ട് തയ്യാറാക്കാൻ എന്ന് കമ്മീഷൻ ഉത്തരവ് നൽകി. രാജവെമ്പാല പോലുള്ളവയുടെ കൂടുകൾ വൃത്തിയാക്കുമ്പോൾ ഒന്നിലധികം ജീവനക്കാരെ നിയോഗിക്കണം. ഇത് സൂപ്രണ്ടിന്റെ മേൽനോട്ടത്തിലായിരിക്കണമെന്നുമുള്ള കേന്ദ്ര മാനദണ്ഡം മൃഗശാലാ അധികൃതർ പാലിച്ചില്ലെന്നാണ് പരാതിക്കാരന്റെ വാദം. ഇത് പരിശോധിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.

അപകട സമയത്ത് സുരക്ഷാ മാനദണ്ഡങ്ങൾ ഉണ്ടായിരുന്നില്ലെന്ന വാദവും ഉണ്ട് . അപകട സമയത്ത് ഹർഷാദിനെ സഹായിക്കാൻ ആരും ഉണ്ടായിരുന്നതായി കമ്മീഷനിൽ സമർപ്പിച്ച റിപ്പോർട്ടിൽ മ്യൂസിയം-മൃഗശാലാ ഡയറക്ടർ പരാമർശിച്ചിട്ടില്ല എന്നും ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമപ്രകാരമുള്ള സുരക്ഷാ മാനദണ്ഡങ്ങൾ സർക്കാർ ഉറപ്പാക്കണമെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close