NEWSWORLD

തീവ്ര ചുഴലിക്കാറ്റില്‍ മിസിസിപ്പി നദി തിരിച്ചൊഴുകി; നദിയുടെ ജലനിരപ്പ്‌ ഏഴടി ഉയര്‍ന്നതായും അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ

പതിനാറു വര്‍ഷം മുമ്പ്‌ കത്രീന ചുഴലിക്കാറ്റ്‌ നാശം വിതച്ച ലൂസിയാനയില്‍ വീണ്ടും ഒരുതീവ്ര ചുഴലിക്കാറ്റ്‌ വീശിയടിച്ചു. ഇദ എന്നാണ്‌ ഇത്തവണ വീശിയ ചുഴലിക്കാറ്റിന്‌ പേര്‌ നല്‍കിയിരിക്കുന്നത്‌.

വാരാന്ത്യത്തില്‍ വീശിയടിച്ച ചുഴലിക്കാറ്റിന്‌ മിസിസിപ്പിനദിയുടെ ഗതിമാറ്റാന്‍ പോലും തക്ക ശക്തിയാണ്‌ ഉണ്ടായിരുന്നത്‌. 240 കിലോമീറ്റര്‍ വേഗത്തില്‍ വീശിയടിച്ച ഇദ അമേരിക്കയിലെ ന്യൂ ഓര്‍ലിയന്‍സിന്‌ സമീപമാണ്‌ മിസിസിപ്പി നദി തിരിച്ച്‌ ഒഴുകാന്‍ ഇടയാക്കിയത്‌. ഇത്തരം പ്രതിഭാസം അങ്ങേയറ്റം അസാധാരണമാണെന്നാണ്‌ അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേയിലെ സൂപ്പര്‍ വൈസിംഗ്‌ ഹൈഡ്രോളജിസ്‌റ്റ്‌ സ്‌കോട്ട്‌ പെരിയന്‍ പറയുന്നത്‌. സമീപകാല ചരിത്രത്തില്‍ ഇത്‌ രണ്ടാംതവണയാണ്‌ ഒരു ചുഴലിക്കാറ്റില്‍ നദിയുടെഗതിമാറുന്നത്‌. നേരത്തെ കത്രീന ചുഴലിക്കാറ്റുണ്ടായപ്പോഴും നദി ഗതി മാറി ഒഴുകിയിരുന്നു.

മനുഷ്യന്‍ ഉണ്ടാക്കുന്ന കാര്‍ബണ്‍ ബഹിര്‍ഗമനത്തോത്‌ വന്‍തോതില്‍ വര്‍ദ്ധിച്ചതാകും ഇത്തരം തീവ്ര ചുഴലിക്കാറ്റുകള്‍ക്ക്‌ കാരണമെന്നും ശാസ്‌ത്രലോകം വിലയിരുത്തുന്നു.

പോര്‍ട്ട്‌ ഫോര്‍കോണിന്‌ സമീപവും ലൂസിയാനയിലും കനത്ത മണ്ണിടിച്ചിലിനും ഇദകാരണമായി. കാറ്റഗറിനാലില്‍ പെട്ട ചുഴലിക്കാറ്റാണ്‌ ഇദ.

ഞായറാഴ്‌ച മൂന്ന്‌ മണിക്കൂറോളമാണ്‌ നദി തിരിച്ചൊഴുകിയത്‌. ഇതിന്‌ പുറമെ നദിയിലെ ജലനിരപ്പ്‌ ഏഴടി ഉയര്‍ന്നതായും ശാസ്‌ത്രജ്ഞര്‍ ചൂണ്ടിക്കാട്ടുന്നു. ഉപരിതലത്തിലെ ജലം മാത്രമാണ്‌ തിരിച്ചൊഴുകിയതെന്നും അടിത്തട്ടിലെ ജലം ശരിയായ ദിശയിലാണ്‌ ഒഴുകിയതെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഇദ ദുര്‍ബലമായിട്ടുണ്ട്‌. ഇദയില്‍ ഒരു മരണം റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടുണ്ട്‌.ന്യൂഓര്‍ലിയന്‍സ്‌ നഗരത്തില്‍ വൈദ്യുത ബന്ധവും പൂര്‍ണമായും നിലച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close